Cinema

‘മന്ത്രിയുടെ പ്രസ്താവന തെറ്റാണ്, സിനിമാ താരങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണം’; സാമന്ത

നാഗചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായതുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയരുന്നു. തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ, നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ ബി.ആര്‍.എസ്. നേതാവ് കെ.ടി. രാമറാവുവിന്റെ ഇടപെടല്‍ കാരണമാണെന്ന് ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കം.

ഇതിനെതിരെ ഇരുവരും ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് നാഗചൈതന്യയും രംഗത്തെത്തുകയായിരുന്നു. ‘മന്ത്രിയുടെ പ്രസ്താവനം തെറ്റാണ്, സിനിമാ താരങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണം,” എന്നാണ് നാഗാര്‍ജുനയുടെ അഭിപ്രായം. മന്ത്രിയുടെ പേരെടുത്തുകൊണ്ടായിരുന്നു സാമന്തയുടെ മറുപടി. “ഒരു സ്ത്രീയാകാന്‍, പുറത്തിറങ്ങി ജോലിചെയ്യാന്‍, സ്ത്രീകളെ നിസ്സാരമായി പരിഗണിക്കുന്ന ഒരു ഗ്ലാമറസ് ഇന്‍ഡസ്ട്രിയില്‍ അതിജീവിക്കാനും പ്രണയത്തിലാകാനും പ്രണയത്തില്‍നിന്ന് പുറത്തുവരാനും, ഇപ്പോഴും എഴുന്നേറ്റു നില്‍ക്കാനും പോരാടാനും ഒരുപാട് ധൈര്യവും ശക്തിയും വേണം. മിസ്റ്റര്‍ കൊണ്ട സുരേഖ, എന്റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു” എന്നാണ് സാമന്തയുടെ പ്രതികരണം.

തങ്ങളുടെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ തെറ്റായവിധത്തിൽ ചിത്രീകരിക്കാൻ പാടില്ല. കൂടുതൽ തെളിച്ചുപറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല.

സംഭവം വിവാദമായതോടെ നാഗാര്‍ജുന ഇത് നിഷേധിച്ചുകൊണ്ട് മന്ത്രിക്കെതിരേ രംഗത്തെത്തി. ‘മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രതികരണത്തെ ശക്തമായി അപലപിക്കുന്നു. എതിരാളികളെ വിമര്‍ശിക്കാനായി രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന സിനിമാതാരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. ആളുകളുടെ സ്വകാര്യതയെ ബഹുമാനിക്കണം’, എക്സില്‍ നാഗാര്‍ജ്ജുന കുറിച്ചു. ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ എന്റെ കുടുംബത്തിനെതിരേ നടത്തിയ ആരോപണങ്ങൾ തെറ്റാണ്. എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍വലിക്കണം, ഒപ്പം കൂട്ടിച്ചേര്‍ത്തു.

തന്റെ കാര്യത്തില്‍ സ്‌നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവര്‍ പറയുന്നത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി മുൻപ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *