ഒരു കള്ളം മറയ്ക്കാന്‍ നൂറുകള്ളം പറയുന്ന മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിആര്‍ ഏജന്‍സി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി സ്വയം പരിഹാസനായി. ഒരു കള്ളം മറയ്ക്കാന്‍ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി. ദേവകുമാറിന്റെ മകന്‍ അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ചപ്പോള്‍ താന്‍ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളത്തരമാണ്.

അഭിമുഖം നടത്തുന്ന മാധ്യമപ്രവര്‍ത്തകയെ കൂടാതെ മറ്റൊരാള്‍ റൂമില്‍ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാല്‍ അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. പിആര്‍ ഏജന്‍സി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് വളരെ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കൂടെയാണ് പിആര്‍ അംഗങ്ങള്‍ അഭിമുഖഹാളിലേക്ക് പോയതെന്നും മറ്റ് ദേശീയ മാധ്യമങ്ങളെയും ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്.മുമ്പും വിദേശത്ത് വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം ഇതേ പിആര്‍ ഏജന്‍സികള്‍ നടത്തിയിരുന്നു. പിആര്‍ ഏജന്‍സികള്‍ക്ക് ആരാണ് പണം നല്‍കുന്നതെന്നാണ് ഇനി അറിയേണ്ടതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments