ലോക കേരള സഭക്ക് 2.69 കോടി അനുവദിച്ച് കെ എൻ ബാലഗോപാൽ

പരസ്യത്തിന് 2.28 കോടിയും ഫീൽഡ് പബ്ളിസിറ്റിക്ക് 33.52 ലക്ഷവും പ്രസിദ്ധികരണ വിഭാഗത്തിന് 7.21 ലക്ഷവും ആണ് ചെലവായത്.

ലോക കേരള സഭക്ക് 2.69 കോടി അനുവദിച്ച് കെ എൻ ബാലഗോപാൽ.മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ശമ്പളവും പെൻഷനും കൊടുക്കാൻ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുമ്പോഴാണ് സാധാരണ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ലോക കേരള സഭക്ക് കോടികൾ അനുവദിച്ചത്.

ജൂൺ 13 മുതൽ 15 വരെ നടന്ന നാലാമത് ലോക കേരളസഭയുടെ പബ്ളിസിറ്റിക്കും പരസ്യത്തിനും ചെലവായ തുകയാണ് അനുവദിച്ചത്. സെപ്റ്റംബർ 30 നാണ് പണം അനുവദിച്ചത്. പരസ്യത്തിന് 2.28 കോടിയും ഫീൽഡ് പബ്ളിസിറ്റിക്ക് 33.52 ലക്ഷവും പ്രസിദ്ധികരണ വിഭാഗത്തിന് 7.21 ലക്ഷവും ആണ് ചെലവായത്.

അച്ചടി പരസ്യത്തിന് മാത്രം ചെലവായത് 2.02 കോടിയാണ്. 23.09 ലക്ഷം റേഡിയോ പരസ്യത്തിനും 2.36 ലക്ഷം ഓൺലൈൻ പരസ്യത്തിനും ചെലവായി. എയർപോർട്ട് ടെർമിനലിൽ പബ്ളിസിറ്റിക്ക് ചെലവായത് 9.70 ലക്ഷം. റെയിൽവേയിൽ LED പരസ്യത്തിൻ്റെ ചെലവ് 6 ലക്ഷം. 15 ലക്ഷം രൂപയാണ് ഹോർഡിംഗ്സ് വയ്ക്കാൻ ചെലവായത്.

2.82 ലക്ഷത്തിനാണ് ചെറിയ ബോർഡുകളും സ്ഥാപിച്ചത്.കോഫി ടേബിൾ ബുക്കും 3.55 ലക്ഷം ചെലവായി. വർക്ക് ഓർഡറുകൾ നൽകാതെ ആയിരുന്നു പ്രവർത്തികൾ സംഘടിപ്പിച്ചത്. അതുകൊണ്ട് സാധൂകരണം വാങ്ങിയതിനു ശേഷം ചെലവ് തുക സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്ന് നൽകാനാണ് ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഭക്ഷണം , താമസം, മറ്റ് ചെലവുകൾ എന്നിവയുടെ കണക്ക് കൂടി പുറത്ത് വരാനുണ്ട്. ഇതു കൂടി പുറത്ത് വന്നാൽ ചെലവ് 10 കോടി കടക്കും എന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments