CinemaNews

മകന് അഹങ്കാരം ഉണ്ടെന്ന് തോന്നിയിട്ടുണ്ട് : കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയാണ് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ. ഇസഹാക്കിന്റെ എല്ലാ വിശേഷങ്ങളും താര ദമ്പതികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകനെപ്പറ്റി കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

ബോ​ഗെയ്ൻവില്ലയിലെ സ്തുതി എന്ന ​ഗാനത്തിന്റെ ഡാൻസ് വീഡിയോ കണ്ടപ്പോൾ മകൻ എന്ത് പറഞ്ഞുവെന്നായിരുന്നു അവതാരകന്റെ ചോദ്യം. “അത്യാവശ്യം ടൈമിങും പരിപാടികളുമൊക്കെയുള്ളയാളാണ് അവൻ. സ്വന്തമായിട്ടുള്ള മൂവ്സും കാര്യങ്ങളുമൊക്കെയുണ്ട്. എല്ലാം രസമുള്ള പരിപാടികളാണ്. അവന് ചെറിയ അഹങ്കാരം ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു”.

പിന്നെ അവൻ അത്യാവശ്യം അടിപൊളി ഡാൻസറാണോയെന്ന സംശയം എനിക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ എനിക്ക് പെരുന്തച്ചൻ കോംപ്ലക്സും അടിക്കാൻ തുടങ്ങിയിരുന്നു. എന്നേക്കാൾ കൂടുതൽ അറ്റൻഷൻ അവന് കിട്ടുന്നുണ്ടോയെന്ന സംശയവുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ബോ​ഗെയ്ൻവില്ലയിലെ ഡാൻസിലെ ​ഹുക്ക് സ്റ്റെപ്പ് അവന് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്”.

Leave a Reply

Your email address will not be published. Required fields are marked *