മുഖ്യൻ്റെ പി.ആർ കമ്പനി സർക്കാരിൻ്റെ ലിസ്റ്റിൽ ഇല്ലാത്തത്

പിണറായിയുടെ പി.ആറിന് പണം കൊടുക്കുന്നത് ആരെന്നത് ദുരൂഹം

CM Pinarayi Vijayan Press Meet

ദി ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിന് പിന്നാലെ വിവാദങ്ങളും ശക്തിപ്പെടുകയാണ്. മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശം മുഖ്യമന്ത്രിയല്ല നടത്തിയതെന്നും അത് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ആർ ഏജൻസിയാണ് കൂട്ടിച്ചേർത്തതെന്നുമുള്ള വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു.

ഈ പി.ആർ ഏജൻസിയെക്കുറിച്ചുള്ള അന്വേഷണം തുറക്കുന്നത് കൂടുതൽ ദുരൂഹതകളിലേക്കാണ്. അഭിമുഖത്തിൽ ഇടപെടലുകൾ നടത്തിയ കെയ്‌സൺ കമ്പനി സർക്കാരിന്റെ എംപാനൽഡ് പി.ആർ ഏജൻസികളുടെ പട്ടികയിലില്ല. 39 ഏജൻസികളെ നിയോഗിച്ചതിൽ കെയ്‌സന്റെ പേരില്ലെന്നതാണ് വസ്തുത.

സ്ഥാപനത്തിന്റെ പ്രതിഫലം നൽകാനായുള്ള ഉറവിടം എവിടെ നിന്നുള്ളതാണെന്നതും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്. ഈ വർഷം പ്രഖ്യാപിച്ച സർക്കാരിന്റെ ആയിരത്തിലേറെ പദ്ധതികൾ നടത്തുവാൻ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എംപാനെൽഡ് പട്ടികയിലില്ലാത്ത ഇത്തരൊമൊരു ഏജൻസിയ്ക്ക് നൽകാനുള്ള പണം എവിടെന്നെന്ന ആക്ഷേപം ഉയരുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലാണ് സ്വകാര്യ പി ആർ ഏജൻസികൾ പിടിമുറുക്ക് ഇട്ടുതുടങ്ങിയത്. ശേഷം ഇവരുടെ താല്പര്യാനുസൃതങ്ങൾക്ക് അതീതമായി വമ്പൻ പരിപാടികൾ നടത്തുന്ന രീതി വ്യാപകമായി തുടങ്ങി. 2016 -ലെ തിരഞ്ഞെടുപ്പിൽ സ്വകാര്യ പി ആർ ഏജൻസികളുടെ പ്രചാരണ തന്ത്രങ്ങൾ എൽ ഡി എഫിന് ഗുണം ചെയ്തു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള തന്ത്രങ്ങൾ മെനയാൻ തുടങ്ങിയത്.

അതേസമയം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സർക്കാർ വാർഷികവും ജനസമ്പർക്ക പരിപാടിയും ഉൾപ്പെടയുള്ള പ്രവർത്തനങ്ങൾ കാരികാര്യം ചെയ്തിരുന്നത് പബ്ലിക് റിലേഷൻ വകുപ്പാണ്. എന്നാൽ എൽ ഡി എഫ് സർക്കാരിന്റെ ഭരണം വന്നതോടെ സ്വകാര്യ ഏജൻസികൾക്ക് പ്രചാരണ ഫണ്ട് കൈമാറുന്ന ഇടനില വകുപ്പ് മാത്രമായി പി ആർ ഡി ചുരുങ്ങി. ഏജൻസികളെ പോറ്റാനുള്ള തത്രപ്പാട് കണ്ടു തുടങ്ങി.

ഏജൻസികളെ സ്ഥിരമായി നിലനിർത്താൻ പാനൽ സമ്പ്രദായവും കൊണ്ടുവന്നു. ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ പണികൾ നൽകാമെന്നതാണ് ഈ പാനലിന്റെ പ്രത്യേകത. പാർട്ടി ബന്ധുക്കളും ഉദ്യോഗസ്ഥരുടെ ബെനാമികൾ ഉൾപ്പെടെയുള്ളവരെല്ലാം പാനലിൽ കയറിപ്പറ്റി. നേരത്തെ പബ്ലിക് റിലേഷൻസ് നടത്തിയിരുന്ന സർക്കാർ വാർഷികം ഇപ്പോൾ ഊരാങ്കുൽ സഹകരണ സംഘമാണ് നടത്തുന്നത്.

എന്നാൽ, സർക്കാരിന്റെ നേട്ടങ്ങളും മറ്റും മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനുമൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിൽ പബ്ലിക് റിലേഷൻസ് വകുപ്പിൽ വിപുലമായ സൗകര്യങ്ങൾ ഉള്ളപ്പോൾ എന്തിന് സ്വകാര്യ ഏജൻസികൾക്കും എം പാനെൽഡ് ലിസ്റ്റിൽ ഇല്ലാത്തതുമായ കെയ്സൻ ഗ്രൂപ്പിനെ സമീപിക്കുന്നത് എന്ന ചോദ്യവും ഉയരുന്നത്.

വിപുലമായ മുഖ്യമന്ത്രിയുടെ മാധ്യമ സൗകര്യങ്ങൾ എന്തൊക്കെ എന്നതിന്റെ ഒരൊറ്റ നോട്ടം

  • സംസ്ഥാന ജില്ലകളിലും ഡൽഹിയിലുമുള്ള ഓഫീസുകളിൽ ഉൾപ്പെടെ 243 സ്ഥിരം ജീവനക്കാർ.
  • വാർഷിക ബജറ്റ് 108 കോടി രൂപ .
  • 12 അംഗ സമൂഹ മാധ്യമ ടീം.
  • ടീം ലീഡർ, കണ്ടന്റ് മാനേജർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ കോർഡിനേറ്റർ, കണ്ടന്റ് സ്ട്രാറ്റജിസ്റ് , ഡെലിവറി മാനേജർ, റിസർച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്ഗ്രഗേറ്റർ, 2 ഡാറ്റ റിപ്പോസിറ്ററി മാനേജർമാർ, കമ്പ്യൂട്ടർ അസിറ്റന്റ് എന്നിവരുടെ ആകെ പ്രതിമാസ ശമ്പളം 667290 രൂപ.

ചുമതല: മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ്, അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക.
മുഖ്യമന്തിയെയും സർക്കാരിനെയും ബാധിക്കുന്ന സമൂഹമാധ്യമ പേജുകളുടെ വിവരങ്ങൾ ശേഖരിച്ച്
അദ്ദേഹത്തിന്റെ ഓഫീസിന് കൈമാറുക.
സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് റീച്ച് കൂട്ടുന്നതിനുള്ള തന്ത്രങ്ങൾ മെനഞ്ഞു നടപ്പാക്കുക

ഇതിനു പുറമെ 39 അക്രെഡിറ്റഡ് ഏജൻസികൾ കൂടി. ടെലിവിഷൻ, തീയറ്റർ, സമൂഹമാധ്യമങ്ങൾ, റേഡിയോ എന്നിവയ്ക്കായി പരസ്യങ്ങൾ തയ്യാറാക്കുന്നതിന് 23 ഏജൻസികളും, പത്രങ്ങൾക്ക് പരസ്യം നൽകാൻ 16 ഏജൻസികളുമാണുള്ളത്.

  • മാധ്യമ സെക്രട്ടറി : മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും കത്തുകളും തയ്യാറാക്കുകയാണ് പ്രധാന ചുമതല
  • പ്രസ് സെക്രട്ടറി : മുഖ്യമന്ത്രി അറിയേണ്ട വാർത്തകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരിക പത്രക്കുറിപ്പുകൾ തയ്യാറാക്കുക എന്നവിയാണ് പ്രധാന ചുമതല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments