നിർമിതബുദ്ധി ഉപയോഗിച്ചുള്ള യാത്രാ വിമാനം എത്തുന്നു. ടച്ച് സ്ക്രീൻ ഉള്ള ജനാലകളൾ പൈലറ്റ് ഇല്ലാത്തതും ടച്ച് സ്ക്രീൻ ഉള്ള ജനാലകളുള്ളതുമായ അതിനൂതന സംവിധാനങ്ങൾ ഉള്ള എ ഐ യാത്രാവിമാനം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. വിമാന നിർമ്മാണ രംഗത്തെ വമ്പൻമാരായ എമ്പ്രാറാണ് ഈ ആശയത്തിനു പിന്നിൽ മുന്നോട്ടുവെച്ചത്. ഫ്‌ളോറിഡയിലെ ഒർലാൻഡയോയിൽ വെച്ച് സംഘടിപ്പിച്ച നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ ചടങ്ങിൽവെച്ചാണ് ഈ ആശയം അവതരിപ്പിച്ചത്.
അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് പൈലറ്റില്ലാത്ത ഈ എ.ഐ വിമാനത്തിൽ ഉണ്ടാകുക. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മൂന്ന് സോണുകൾ വിമാനത്തിനകത്തുണ്ടാകും. ഒന്നിൽ വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും. യാത്രക്കാർക്ക് കോക്പിറ്റിൽ ഇരിക്കാനാകും. ടച്ച് സ്‌ക്രീനുകളുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പൂർണമായും സ്വയംപ്രവർത്തിക്കുന്ന വിമാനം ആയിരിക്കും ഇത്.
ഇലക്ട്രിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ടെക്‌നോളജി പ്രൊപ്പൽഷൻ സിസ്റ്റം വിമാനത്തിലുണ്ടാകുമെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. പ്രാഥമികമായി ഇതിന്റെ ആശയം മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഈ ഘട്ടത്തിൽ വിമാനം നിർമിക്കാനുള്ള ആലോചനയിൽ എത്തിയിട്ടില്ലെന്നും കമ്പനി സൂചിപ്പിച്ചു. ഭാവിയിലേക്ക് എന്തൊക്കെ സാധ്യമാണെന്നുള്ളതിന്റെ ആശയം മാത്രമാണിതെന്നും കമ്പനി അധിക്യതർ അറിയിച്ചു.