Cinema

ആരാധകരെ ആവേശത്തിലാഴ്ത്തി ‘വേട്ടൈയൻ’ ട്രെയ്ലർ

രജനികാന്തിന്റെ ആരാധകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ സിനിമ ‘വേട്ടൈയൻ’ തീയറ്ററിൽ റിലീസിനൊരുങ്ങുകയാണ്. സ്റ്റാർകാസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. രജനികാന്തിനൊപ്പം ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചൻ, തെലുങ്ക് സൂപ്പർസ്റ്റാർ റാണ ദഗുബാട്ടി, മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, സാബുമോൻ അബ്ദുസമദ് തുടങ്ങിയവരും ഈ പ്രോജക്ടിന്റെ ഭാഗമാണ്.

‘ജയ് ഭീം’ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനായ ടി.ജെ. ജ്ഞാനവേൽ ആണ് ‘വേട്ടൈയൻ’ സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. ഏറ്റവും വലിയ പ്രത്യേകത, രജനികാന്തും അമിതാഭ് ബച്ചനും 33 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്നതാണ്. രജനികാന്ത് പൊലീസ് വേഷത്തിലെത്തുമ്പോൾ, അമിതാഭ് ബച്ചൻ ചീഫ് പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രണ്ടര മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്‌ലർ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അതിൽ ചിത്രത്തിന്റെ ആക്ഷൻ ഡ്രാമ ശൈലിയുടെ തെളിവുകളുണ്ട്. ട്രെയ്‌ലറിൽ ഫഹദ് ഫാസിലിന്റെ തകർപ്പൻ ആക്ഷൻ സീനുകളും ശ്രദ്ധ നേടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
‘വേട്ടൈയൻ’ ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും, കൂടാതെ ഇത് പ്രീ-റിലീസ് ഹൈപ്പ് നേടിക്കഴിഞ്ഞ ഒരു വലിയ ബജറ്റ് സിനിമ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *