CinemaNewsSocial Media

“എന്റെ അമ്മേടെ പേറെടുത്തത് നീയാണല്ലോ” ; പരിഹസിച്ചയാൾക്ക് ചുട്ട മറുപടി നൽകി നടി ജാനകി സുധീർ

ബിഗ് ബോസ് താരം ജാനകി സുധീറിനെ അറിയാത്ത മലയാളികളുണ്ടാകില്ല. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം കഴിഞ്ഞ ദിവസമാണ് തന്റെ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചത്. വെള്ളനിറത്തിലുള്ള വേഷത്തില്‍ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പതിവുപോലെ താരത്തെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.

നടിയുടെ പ്രായത്തെ പരിഹസിച്ചുകൊണ്ടാണ് ചിലർ വിമർശിക്കുന്നത്. എന്നാലതിൽ ജാനകി നൽകിയ ഒരു മറുപടിയും ശ്രദ്ധ നേടുകയാണ്. സര്‍ട്ടിഫിക്കറ്റില്‍ കള്ളം കാണിച്ചതാകും എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് “അതെ, എന്റെ അമ്മേടെ പേറെടുത്തത് നീയാണല്ലോ” എന്നായിരുന്നു ജാനകിയുടെ കലക്കൻ മറുപടി.

38 ആയിരിക്കും, ഈ പെണ്ണുമ്പിള്ള എന്താ ഇങ്ങനെയൊക്കെ നോക്കുന്നേ, 28 വയസില്‍ തുണി ഇത്രേം കുറഞ്ഞു. അപ്പോള്‍ ഒരു 35 ആകുമ്പോളേക്കും എങ്ങനെ ആകുവോ ? പിഞ്ചുകുഞ്ഞാണല്ലേ… എന്തായാലും പിറന്നാള്‍ ആശംസകള്‍, അടുത്ത പിറന്നാൾ ആഘോഷിക്കുമ്പോൾ തുണി ഇതിലും കുറക്കണം, 28 ല്‍ ഇങ്ങനെയെങ്കില്‍ 38 ല്‍ കാണില്ല, ആ കേക്ക് മേടിച്ച ക്യാഷ് ഉണ്ടായിരുന്നു എങ്കില്‍ ഒരു നല്ല തുണി മേടിക്കാം ആയിരുന്നു, 28 വയസുള്ള തൈ കിളവി, അങ്ങനെ അമ്മച്ചിയായി എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *