എക്സ് ഉടമയും സാങ്കേതിക സംരഭകനുമായ എലോൺ മസ്ക്, ബോൾഡ് ടെക്സ്റ്റ് ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ എക്സ് ടൈം ലൈനിൽ നിന്നും വെട്ടികുറച്ചു. അമിതമായി ബോൾഡ് ഫോണ്ട് ഉപയോഗിക്കുന്നതിനാൽ പ്രധാന ടൈം ലൈനിൽ നിന്ന് ഇത് നീക്കം ചെയ്യുമെന്നും. മസ്ക് അറിയിച്ചു. ഇറ്റാലിക്സിൽ മറ്റും ഫോർമാറ്റുകൾക്ക് ഇത് ബാധകമാണെന്നും കൂട്ടിച്ചേർത്തു.
സ്റ്റാൻഡേർഡ് എഴുത്തും ഫോണ്ടും ടൈംലൈനുകളിൽ ദൃശ്യമാകും എന്നാൽ കാണാൻ താല്പര്യം ഉള്ളവർ ലിങ്കിൽ ക്ലിക് ചെയ്താൽ മാത്രമേ കൂടുതൽ ദൃശ്യമാകൂ. ആദ്യം ഫോണ്ടുകളിൽ മാറ്റം വരുത്തി ഒരു വർഷം തികയുന്നതിന് മുൻപാണ് ഫോണ്ടുകളിൽ വീണ്ടും മാറ്റം വരുത്തേണ്ടി വന്നത്. ട്വിറ്റെർ എലോൺ മസ്ക് ഏറ്റെടുത്ത് എക്സ് എന്ന് പുനർണാമകരണം ചെയ്തതിനു പിന്നാലെ ഫോണ്ടുകളിൽ മാറ്റം വരുത്തിയിരുന്നു. എക്സിലെ എഴുത്ത് വായന അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് എന്ന് എക്സ് അധികൃതർ സൂചിപ്പിച്ചു.