കോഴിക്കോട്: ജില്ലയിൽ മലമ്പനി വർധിച്ചു വരുന്നെന്ന് സംസ്‌ഥാന ആരോഗ്യ വകുപ്പ്. മലമ്പനി പകർത്തുന്ന അനോഫിലസ് കൊതുകിന്റെ വർദ്ധനവ് കൂടിയ പ്രദേശങ്ങൾ കണ്ടെത്തുകയുണ്ടായി. മലമ്പനി റിപ്പോർട്ട് ചെയ്യ്ത സാഹര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറപ്പിടിവിച്ചത്.
രോഗലക്ഷണങ്ങൾ പണിയോടൊപ്പമുള്ള ശക്തമായ കുളിരും പേശിവേദന തലവേദന ഇവയാണ് ആദ്യലക്ഷണങ്ങൾ. ശക്തമായ പനി ഇടവിട്ട ദിവസങ്ങളിലുള്ള ശക്തമായ പനിയും വിറയലും അനുഭവപ്പെടാം. മനംപുരട്ടൽ, ഛർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവ കണ്ടാൽ അവഗണിക്കരുത്. ഉണ്ടാണ് തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ ഉറപ്പാക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ അറിയിച്ചു.
മലേറിയയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ്. കൂടാതെ ശരീരം മുഴുവൻ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കുക, ശരീരത്തിൽ ഇൻസെക്ട് റെപ്പല്ലന്റുകൾ പുരട്ടുക എന്നിവയാണ് മറ്റു മാർങ്ങൾ.