കഴിഞ്ഞ മെയ് മാസത്തിലാണ് ഇവാൻ വുക്കവനോവിച്ച് പരിശീലന സ്ഥാനം ഒഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചത്. ശേഷം സ്ക്രീനിൽ എന്നപോലെ ആശാന് പകരക്കാരനായി ഒരു സ്വീഡിഷ് കോച്ച് എത്തി. പേര്
മൈക്കേൽ സ്റ്റാറെ.
3 വർഷം കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ എല്ലാമായ ഇവാൻ വുക്കനോവിച്ചിൻ്റെ വിടവ് വലിയ രീതിയിൽ മഞ്ഞപ്പടയെ അലട്ടിയിരുന്നു.
അതിലുപരി മൈക്കേൽ സ്റ്റാറെ എന്ന പുതിയ കോച്ചിനെ ആരും അംഗീകരിക്കാൻ തയ്യാറായില്ല.
എന്നാൽ, കൃത്യം 2 മാസങ്ങൾക്ക് ശേഷം ആശാൻ്റെ മഞ്ഞപ്പട കോച്ച് സ്റ്റാറയെ അംഗീകരിക്കാൻ തുടങ്ങി. അതിനുള്ള വലിയ തെളിവാണ് ഡ്യൂറൻ്റ് കപ്പിൽ മുംബൈയ് സിറ്റി എഫ് സി ക്കെതിരെ ബ്ലാസ്റ്റേഴ്സ് നേടിയ വമ്പൻ ജയം. 8-0നാണ് മുംബൈ സിറ്റിയെ ബ്ലാസ്റ്റേഴ്സ് അടിച്ചു തകർത്തത്. ഈ വിജയം മഞ്ഞപ്പടയുടെ പ്രതീക്ഷയാക്കി മാറ്റി, സ്റ്റാറേ പ്രിയപ്പെട്ടവനാകാനും തുടങ്ങി.
കോച്ചുമാരും, ആരാധകരും ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു ടീം ഐഎസ്എല്ലിൽ ഇല്ല എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ISL കിരീടം കിട്ടാക്കനിയാണ്.
താരങ്ങളുടെ മോശം പ്രകടനമോ, മാനേജിൻ്റെ അനാസ്ഥയോ കാരണമാണ് എല്ലാ സീസണുകളിലും ബ്ലാസ്റ്റേഴ്സ് പിൻന്തള്ളപ്പെടുന്നത് സീസൺ എടുത്തു നോക്കിയാൽ കളിച്ച നാലു മത്സരങ്ങളിൽ 1സമനില, 1 ജയം 1 തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ് റ്റേഴ്സ് ഇപ്പോൾ. 9 പോയിൻ്റുമായി ബംഗ്ലൂരു ആണ് ഒന്നാം സ്ഥാനത്ത്’.
നായകൻ ലൂണയ്ക്കേറ്റ പരിക്കും നഷ്ട്ടപെട്ട കളികളുമെല്ലാം കാര്യമായി തന്നെ ബ്ലാസ്റ്റേഴ്സിനെ ബാധിച്ചിരുന്നു. നിലവിൽ പല മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തുന്നത് നോഹ സദോയി എന്ന മൊറോക്കൻ പ്ലയറാണ്. ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലും ഒരു ഗോളിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിലെത്തിക്കാൻ സദോയിക്ക് കഴിഞ്ഞു.
പുതിയ പരിശീലനതന്ത്രങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ കന്നിക്കിരീടം നേടുമെന്നു തന്നെ പ്രതീക്ഷിക്കാം. സീസണുകളിൽ പുറത്താക്കപ്പെടുന്നതിൻ്റെ വിഷമമം ഒരു പാടറിഞ്ഞ ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർ ആരാധകർക്ക് ,മൈക്കൽ സ്റ്റാറേ യുടെ വരവ് കിരീട നേട്ടത്തിനാവട്ടെ.