കംബോഡിയ: കംബോഡിയയില്‍ പല തരത്തില്‍ സൈബര്‍ തട്ടിപ്പിനിരയായ 67ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഇതില്‍ 39 പേരെ നാട്ടിലേയ്ക്ക് മടക്കി അയച്ചുവെന്ന് എംബസി പറഞ്ഞു. ഏജന്റുമാരിലൂടെയും സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജോലി ഏറ്റെടുക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യക്കാരോട് നോം പെനിലെ ഇന്ത്യന്‍ എംബസി ഉപദേശം വീണ്ടും ആവര്‍ത്തിച്ചിരുന്നു.
കംബോഡിയ തൊഴില്‍ തട്ടിപ്പുകളില്‍ പെട്ടവരോ, വഞ്ചനാപരമായ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ച് ചതിക്കപ്പെട്ടവര്‍ക്കോ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.
കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ അറുപത്തിയേഴ് ഇന്ത്യക്കാരെ ഇപ്പോള്‍ രക്ഷപ്പെടുത്തിയതായി നോം പെനിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച അറിയിച്ചു. ഇവരില്‍ 39 പേര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു, മറ്റ് 28 പേര്‍ ഉടന്‍ കമ്പോഡിയ വിടുമെന്നും എംബസി അറിയിച്ചു.