ന്യൂഡൽഹി: 2025 മാർച്ചോടെ ബിഎസ്എൻഎൽ പൂർണ്ണമായും 4ജിലേക്ക്. 7500 ടവറുകൾ പൂർണമായും 4 ജിയിലേക്ക് എത്തുമെന്നും 2500 ടവറുകൾ ഇതിനോടകം 4 ജിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബി എസ് എൻ എൽ ടെലിക്കോം ഡിപ്പാർട്ടമെൻ്റ് അറിയിച്ചു.
2025 ൽ മാർച്ച് 6 മുതൽ 8 മാസങ്ങൾക്കുള്ളിൽ 5ജി സേവനങ്ങൾ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നും അറിയിച്ചു. കാർഡ് റീപ്ലേസ്‌മെന്റുകളിലൂടെയും സോഫ്റ്റവെയർ അപ്‌ഗ്രേഡുകളിലൂടെയും നിലവിലുള്ള 4 ജി സെറ്റുകൾ 5 ജിലേക്ക് അപഗ്രേഡ് ചെയ്യാൻ സാധിക്കും. ബി.എസ്.എൻ.എല്ലിന്റെ നിലവിലെ 4ജി സാങ്കേതികവിദ്യ, അതിന്റെ നെറ്റ് വർക്ക് ശക്തിപ്പെടുത്തുന്ന 5ജി നെറ്റവർക്കിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടിചേർത്തു.
സ്വകാര്യ സേവന ദാതാക്കളായ വിഐ, ജിയോ, എയർടെൽ, എന്നിവ ജൂണിൽ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബി്എസ്എൻഎൽ വരിക്കാരിൽ വൻ വർദ്ധനവ് ഉണ്ടായതായി രേഖപ്പെടുത്തിയത്. ജൂലൈയിൽ മാത്രം 1.35 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയിരിക്കുന്നത്.
ഓരോ ദിവസവും വ്യത്യസ്തമായ ഓഫറുകളുമായിട്ടാണ് ബിഎസ്എൻഎൽ ഇപ്പോൾ വരിക്കാരെ ആകർഷിക്കുന്നത് നൽകുന്നത്. കഴിഞ്ഞ ദിവസം 91 രൂപയുടെ പാക്കേജ് ബിഎസ്എൻഎൽ ഒരുക്കിയിരുന്നു. 90 ദിവസത്തേക്ക് സിം ആക്റ്റിവേഷൻ നിലനിർത്തുന്നതാണ് ഈ പാക്കേജ്. ബിഎസ്എൻല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. പക്ഷേ ഡാറ്റയോ കോളോ ചെയ്യാൻ കഴിയില്ല എന്നു മാത്രം. ടോപ്പ് അപ്പ് റീച്ചാർജിലൂടെ ഡാറ്റാ, കോൾ എസ് എം എസ് എന്നിവ ഇതിലൂടെ ചെയ്യാൻ സാധിക്കും.