ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കഴിഞ്ഞ ദിവസമായിരുന്നു തന്റെ സ്വന്തം തോക്കിൽ നിന്നു വെടിയേറ്റ് പരിക്കേൽക്കുന്നത്. , കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്നതിനിടയിൽ കയ്യിൽ നിന്നു താഴെ വീണ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. ഇതേതുടർന്ന് കാലിനു പരിക്കേറ്റ ഗോവിന്ദിനെ മുംബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സുഖംപ്രാപിച്ചു വരുകയാണ് അദ്ദേഹം. എന്നാൽ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് പരിക്കേട്ടതാണെങ്കിലും സിനിമാ-സംഗീത രംഗത്ത് ഇതുപോലെ നിരവധി താരങ്ങൾ വെടിയേൽക്കുന്നതും മരണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതുമായ ഒട്ടനവധി സംഭവങ്ങളുണ്ട്. അത്തരത്തിൽ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട കുറച്ച് താരങ്ങളെ നമുക്ക് കാണാം.
ബോളിവുഡ് സംവിധായകൻ രാകേഷ് റോഷൻ, ബോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളും ഹൃതിക് റോഷന്റെ പിതാവുമായ അദ്ദേഹം 2000ൽ ആക്രമികളിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. ‘കഹോ നാ പ്യാര്‍ ഹേ’ റിലീസിന് പിന്നാലെയായിരുന്നു ഈ സംഭവം. മുംബൈ സന്റാക്രൂസിലെ ഓഫീസിൽ എത്തിയ രണ്ട് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റിട്ടും പോലീസിൽ പരാതി നൽകാൻ ധൈര്യം കാണിച്ചിട്ടാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
അമേരിക്കൻ റാപ്പർ 50 സെന്റിന് , 2000-ൽ ക്യൂന്സിൽ വെടിയേററ്റു.13 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ആരോഗ്യത്തെ വീണ്ടെടുക്കുകയായിരുന്നു അദ്ദേഹം. തല, കൈ, കാലുകള്‍, മുഖം എന്നിവിടങ്ങളിലായിരുന്നു വെടിയേറ്റത്.
ജെന്നിഫർ ഒ നീൽ, നടിയും മോഡലുമായ ജെന്നിഫറിന് സ്വന്തം കയ്യില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടർന്നാണ് പരിക്കേറ്റത്. 1982 ഒക്ടോബര്‍ 23-നാണ് ഭർത്താവിന്റെ തോക്കിൽ നിന്നും വെടിയേറ്റത്. അപകടകരമായ സാഹചര്യത്തിൽ, തോക്ക് ഇട്ടിരിക്കുന്നത് കണ്ട് അത് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം.
ഗായകൻ ബോബ് മാർലി,ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാർലിക്ക് 1976 ഡിസംബര്‍ മൂന്നിനാണ് വെടിയേറ്റത്. സായുധസംഗം വസതിയിലേക്ക് ഇടിച്ചു കയറി ബോബ് മെർലിക്കും ഭാര്യക്കും മാനേജർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. സ്‌മൈല്‍ ജമൈക്ക കണ്‍സേര്‍ട്ടിന് ദിവസങ്ങൾ ബാക്കി നിൽക്കവെയായിരുന്നു സംഭവം. കാര്യമായ പരിക്കേറ്റിട്ടും അദ്ദേഹം കണ്‍സേര്‍ട്ടില്‍ പാടി.