നവാഗത സംവിധായകനായ ശബരീഷ് ഉണ്ണികൃഷ്ണന്റെ ‘എ ഫിലിം ബൈ’ റിലീസ് ആയി. ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി എന്നിവരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രമാണിത്. പൂർണമായും കാനഡയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. രഞ്ജു കോശിയാണ് മാജിക് മിസ്ട് മീഡിയയുടെ ബാനറില്‍ ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ ചിത്രം മാജിക് മിസ്ട് മീഡിയയുടെ ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അക്ഷയ് മോന്‍സിയാണ്. സഹനിര്‍മ്മാതാക്കളായ തോംസണ്‍ ലൈവ് എമിഗ്രേഷന്‍, ശരത്ത് പ്രസാദ്, അശ്വതി നീലമന എന്നിവരുടെ നേതൃത്വത്തിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
അഖില്‍ദാസ് പ്രദീപ്കുമാറാണ് ചിത്രത്തിന്റെ കനേഡിയന്‍ സ്‌പോണ്‍സര്‍. പുതുമുഖങ്ങളായ സഞ്ജയ് അജിത് ജോണ്‍, സുഭിക്ഷ സമ്പത്കുമാര്‍, ശ്രീകാന്ത് ശിവ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
ഫ്രാന്‍സിസ് ലൂയിസാണ് ചിത്രത്തിന്റെ എഡിറ്റർ. ശബരീഷ് ഉണ്ണികൃഷ്ണന്റെ വരികൾ അനുപമ ശ്രീദേവി, ശ്രീകാന്ത് അശോകന്‍ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ രഘുരാജാണ്. കല സംവിധാനം ലക്ഷ്മി നായര്‍, വസ്ത്രാലങ്കാരം മരിയ തോമസ്, തുടങ്ങിയവർ അണിയറയില്‍ പ്രവര്‍ത്തിച്ചു.
‘എ ഫിലിം ബൈ’ ത്രില്ലര്‍ വിഭാഗത്തിലുള്ള കഥയും, കൗതുകകരമായ അവതരണവും പ്രേക്ഷകരുടെ മനസില്‍ നീണ്ടു നില്‍ക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.