Cinema

വനിതാ വിജയകുമാറിന് നാലാം മാംഗല്യം

താരവിവാഹവുമായി ബന്ധപ്പെട്ട് വീണ്ടും വാർത്തകളില്‍ നിറയുകയാണ് നടി വനിത വിജയകുമാര്‍. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവന്ന പുതിയ വിവരങ്ങളാണ് വാർത്തകൾക്ക് വഴിവച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ സേവ് ദ് ഡേറ്റ് അനുസരിച്ച്, 2023 ഒക്ടോബര്‍ 5ന് കൊറിയോഗ്രാഫര്‍ റോബർട്ട് മാസ്റ്ററുമായി വനിത വിവാഹിതയാകുമെന്ന് സൂചന ലഭിച്ചിരിക്കുന്നു.

റോബർട്ട് മാസ്റ്റര്‍ മികച്ച കൊറിയോഗ്രാഫര്‍ മാത്രമല്ല, പ്രശസ്ത നടനും കൂടിയാണ്. മമ്മൂട്ടി നായകനായ ‘അഴകന്‍’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി. ബിഗ് ബോസ് സീസൺ 6-ൽ മത്സരാർഥിയായിട്ടും ശ്രദ്ധേയനായിരുന്നു.

വിവാഹവിവാദങ്ങളാൽ വീണ്ടും വാര്‍ത്തകളില്‍ നിറയുന്ന വനിത, കഴിഞ്ഞ മൂന്ന് വർഷങ്ങളായി സ്വന്തം കുടുംബത്തില്‍നിന്ന് അകന്ന് ഒറ്റയ്ക്ക് താമസിക്കുകയാണ്. 2020-ല്‍ എഡിറ്റർ പീറ്റർ പോളിനൊപ്പം നടിയുടെ മൂന്നാമത്തെ വിവാഹമുണ്ടായിരുന്നു. എന്നാൽ, നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി. ഈ വിവാഹത്തിന് അഞ്ച് മാസം മാത്രമായിരുന്നു ആയുസ്.

വനിത വിജയകുമാറിന്, ആദ്യത്തെ രണ്ട് വിവാഹങ്ങളിൽ നിന്നായി മൂന്നു മക്കളുണ്ട്. 2000-ൽ നടന്‍ ആകാശുമായും 2007-ൽ ബിസിനസ്സുകാരന്‍ ആനന്ദ് ജയരാജുമായും വിവാഹിതയായെങ്കിലും, പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.

തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളായ വനിത, ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അഭിനയിച്ചു. 2019-ല്‍ ബിഗ് ബോസ് സീസൺ 3-ൽ മത്സരാർഥിയായിരുന്ന താരം, ഇപ്പോൾ യുട്യൂബ് ചാനലിലൂടെ സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *