KeralaNews

ഹനുമാൻ കുരങ്ങുകളെ തിരികെ കിട്ടിയില്ല; തിരുവനന്തപുരം മൃഗശാലയ്‌ക്ക് ഇന്ന് അവധി

തിരുവനന്തപുരം മൃഗശാലയ്‌ക്ക് ഇന്ന് അവധി. കഴിഞ്ഞ ദിവസം മ്യഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ പെൺ കുരങ്ങുകൾ ചാടിപ്പോയിരുന്നു. ഇവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് അവധി. ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ മൃഗശാലയ്ക്ക് അടുത്തുള്ള മരത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം.

മൃഗശാലക്ക് ഉള്ളിലേയ്ക്ക് സന്ദർശകരെ പ്രവേശിപ്പിച്ചാൽ കുരങ്ങുകളെ മരത്തിൽ നിന്ന് താഴെ ഇറക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെയാണ് അവധി നൽകിയത്. ഇന്നലെ രാവിലെ കുരങ്ങിന് ഭക്ഷണം നൽകാൻ എത്തിയപ്പോഴായിരുന്നു കുരങ്ങുകളെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുരങ്ങുകൾ സമീപമുള്ള വല്ലഭ മരത്തിനു മുകളിൽ നിന്നും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *