കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടറെ അതി ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടമാരുടെ പ്രതിഷേധം കല്‍ക്കട്ടയിലെ തെരുവുകളില്‍ അലയടിച്ചിരുന്നു. ഏകദേശം ഒരു മാസത്തോളം നീണ്ടു നിന്ന ഈ പ്രതിഷേധം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായിട്ടുള്ള കൂടിക്കാഴ്ച്ചയിലൂടെയാണ് പര്യവസാനമായത്. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും എങ്കില്‍ മാത്രമേ പ്രതിഷേധം നിര്‍ത്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരാഴ്ച്ച കഴിഞ്ഞിട്ടും തങ്ങളുടെ ആവിശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് വീണ്ടും ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക് ഇറങ്ങിയത്.
മതിയായ സുരക്ഷ തങ്ങള്‍ക്ക് ഡ്യൂട്ടി ചെയ്യുമ്പോള്‍ ഉണ്ടാകണമെന്നും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഭീഷണി മുഴക്കുന്ന ആരോഗ്യ സെക്രട്ടറിയും അവരുടെ ഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരെയും പുറത്താക്കണമെന്നും ഡോക്ടര്‍മാര്‍ ആവിശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെ വന്നതോടെയാണ് വീണ്ടും ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
ഞങ്ങള്‍ക്ക് പണിമുടക്ക് തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ കൊലപാതകത്തെക്കുറിച്ചുള്ള ‘മന്ദഗതിയിലുള്ള’ സി.ബി.ഐ അന്വേഷണത്തെയും അവര്‍ വിമര്‍ശിച്ചു. സി.ബി.ഐക്ക് ഒരു നിഗമനത്തിലും എത്തിച്ചേരാനാകാത്തത് ഞങ്ങള്‍ മുമ്പ് പലതവണ കണ്ടിട്ടുണ്ടൈന്നും അത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ കുറ്റവാളികളെ വെറുതെ വിടാന്‍ അനുവദിച്ചുവെന്നും ഈ നീണ്ടുനില്‍ക്കുന്ന ജുഡീഷ്യല്‍ പ്രക്രിയയില്‍ ഞങ്ങള്‍ നിരാശരും രോഷാകുലരുമാണെന്ന് ഡോക്ടര്‍മാര്‍ രോക്ഷത്തോടെ പറഞ്ഞു.