പഞ്ചിംഗ് മെഷീൻ പണിമുടക്കി: നിയമസഭയിൽ ഹാജർ പ്രതിസന്ധി

പണിമുടക്കിയത് ULTS നൽകിയ പഞ്ചിംഗ് മെഷീനുകൾ

Legislative assembly

നിയമസഭയിൽ ULTS മുഖേന മെട്രിക്സ് എന്ന സ്ഥാപനമാണ് പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്.

UIDAI നിബന്ധനപ്രകാരം എല്ലാ പഞ്ചിംഗ് മെഷീനുകളും 2024 സെപ്റ്റംബർ 30ന് മുമ്പായി LoRD ലെവലിൽ നിന്നും L1 RD ലെവലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതായിട്ടുണ്ട്. എന്നാൽ ULTS സ്ഥാപിച്ച മെട്രിക്സ് കമ്പനിയുടെ പഞ്ചിങ് മെഷീനുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് സാധിച്ചിട്ടില്ല.

UIDAI യുടെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം മെട്രിക് കമ്പനി അപ്ഡേറ്റ് ചെയ്യാവുന്ന തരത്തിലുള്ള പഞ്ചിംഗ് മെഷീനുകൾ വിതരണം ചെയ്യുന്ന സ്ഥാപനം അല്ല എന്നാണ് മനസിലാക്കുന്നത്.

ഫലത്തിൽ ലക്ഷക്കണക്കിന് രൂപ മുടക്കി യു എൽ ടി എസ് മുഖേന സ്ഥാപിച്ച പഞ്ചിങ് മെഷീനുകൾ ഉപയോഗിച്ച് നിയമസഭയിൽ ഹാജർ രേഖപ്പെടുത്തുവാൻ സാധിക്കുന്നില്ല. ഇന്ന് നിയമസഭയിലെ ജീവനക്കാർക്ക് മെഷീൻ മുഖേന ഹാജർ രേഖപ്പെടുത്തുവാൻ സാധിച്ചില്ല.

തുടർന്ന് ഫേസ് ആപ് സൗകര്യമുള്ള ചില ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഹാജർ രേഖപ്പെടുത്തിയത്. എല്ലാ മൊബൈൽ ഫോണുകളിലും പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിക്കാത്തതിനാൽ ജീവനക്കാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ലക്ഷക്കണക്കിന് രൂപ ചെലവിട്ടു അപ്ഗ്രേഡ് ചെയ്യാൻ സാധിക്കാത്ത പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചു ജീവനക്കാരുടെ ഹാജർ സംവിധാനം അവതാളത്തിലാക്കിയത്തിൽ കേരള ലെജിസ്ലെച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ (KLSA) പ്രതിഷേധിച്ചു.

ഹാജർ രേഖപ്പെടുത്തുവാൻ അടിയന്തര ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments