സഭയിൽ പ്രതിപക്ഷത്തെ ഭയന്ന് പിണറായി

വരുന്ന നിയമസഭ സമ്മേളനം പ്രക്ഷുബ്ദമാകും. ഒക്ടോബർ 4 മുതൽ 18 വരെയാണ് സഭ സമ്മേളനം നടക്കുന്നത്. ആർഎസ്എസ് നേതാവിനെ എഡിജിപി സന്ദർശിച്ചതും തൃശൂർ പൂരം കലക്കൽ ഗൂഢാലോചനയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ സഭ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കും.

ഒക്ടോബർ 7 ന് മുഖ്യമന്ത്രിയോട് ഇതു സംബന്ധിച്ച ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. പി.വി അൻവറിൻ്റെ ആരോപണങ്ങളും പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കുന്നുണ്ട്. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വയനാട് ദുരന്തം, ഹേമ കമ്മിറ്റി, കാഫിർ തുടങ്ങിയ വിഷയങ്ങളും ചോദ്യങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. എന്തായാലും, മുഖ്യമന്ത്രിയും കുടുംബവും ഓഫിസും, എഡിജിപിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്ത് സഭ സമ്മേളനം നടത്തി കൊണ്ടുപോകുക സ്പീക്കർ എ എൻ ഷംസീറിന് എളുപ്പമാകില്ല.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 7 നു മുഖ്യമന്ത്രി മറുപടി നൽകേണ്ട പ്രധാന ചോദ്യങ്ങൾ ഇവയാണ് :

  1. എ ഡി ജി പി ക്കെതിരായ ആരോപണങ്ങൾ.
  2. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോലിസ് കേസുകൾ.
  3. പോലിസിലെ ഡാൻസാഫ് വിഭാഗത്തിൻ്റെ പ്രവർത്തനം.
  4. പോലിസ് സേനയിലെ ക്രിമിനൽ പ്രവർത്തനം.
  5. സ്വർണ്ണകടത്ത് കേസുകൾ.
  6. 6. ഫോൺ സംഭാഷണം ചോർത്തൽ.
  7. മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടായ സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും.
  8. എ ഡിജിപിക്കെതിരെയുള്ള അന്വേഷണം.
  9. പോലിസിൻ്റെ പ്രവർത്തനങ്ങളിൽ വർഗീയ ശക്തികളുടെ ഇടപെടൽ.
  10. തൃശൂർ പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട്.
  11. തൃശൂർ പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തിൽ അന്വേഷണം.
  12. എഡി ജി പി ആർ എസ് എസ് നേതാക്കളുമായുള്ള കൂടി കാഴ്ച.
  13. സ്വർണ്ണകടത്ത് കേസുകൾ പുനരന്വേഷിക്കാൻ നടപടി.
  14. തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം.
  15. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം.
  16. തൃശൂർ പൂരം പോലിസ് തടസ്സപ്പെടുത്തിയെന്ന ആരോപണം.
  17. മാമിയുടെ തിരോധാനം

എന്തായാലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പതിവുപോലെ കൂവിത്തോൽപ്പിക്കാൻ തന്നെയായിരിക്കും ഭരണപക്ഷത്തിന്റെ നീക്കം. എം ബി രാജേഷ്, പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവരുടെ കൂവലുകൾ തന്നെയായിരിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരിടേണ്ടി വരിക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments