ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാലാം ടെസ്റ്റ് ദിനത്തിൽ ക്രിക്കറ്റ് ലോകം കണ്ടത് വെടിക്കെട്ടുകളുടെ സൂപ്പർ പൂരമാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 തികച്ച ടീം ഏതാണ്? ഏറ്റവും വേഗം സെഞ്ച്വറി തികച്ച ടീം ഏതാണ്? ഏറ്റവും വേഗം 200 റൺസ് തികച്ച ടീം ഏതാണ്? എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഒന്നുമാത്രം അത് ഇന്ത്യയാണ്.
റെക്കോർഡുകൾ ഒന്നിനുപുറകെ ഒന്നായി തകർത്തടിക്കുമ്പോൾ ടെസ്റ്റുകൾ പോലും ടി20 കളാവുന്ന കാഴ്ച്ചയാണ് കാൺപൂരിൽ നടക്കുന്നത്.
കാൺപൂരിൽ മഴ പെയ്ത് കളി സമനിലയിലാവുമെന്ന് എല്ലാവരും കരുതി എന്നാൽ സാക്ഷാൽ രോഹിത് ശർമ്മയും കൂട്ടരും അങ്ങനെയൊന്നും വിട്ടുകൊടുത്തില്ല. ഇന്ത്യ ജയിക്കണം എന്ന ഒറ്റ ലക്ഷ്യത്തിൽ ഉറച്ചുകളിച്ച് നേടിയത് 34.4 ഓവറില്‍ ഒമ്പത് വിക്കറ്റിന് 285 റണ്‍സടിച്ച് 52 റണ്‍സ് ലീഡോടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ സൂപ്പറായി കളി അവസാനിപ്പിച്ചു.
വെടിക്കെട്ട് ബാറ്റിങ്ങ്
മഴ തകർത്തുപെയ്തപ്പോൾ ടെസ്റ്റിൻ്റെ ആദ്യ ദിനം 35 ഓവറുകളിൽ മത്സരം അവസാനിക്കുകയും രണ്ടും മൂന്നും ദിവസത്തെ ടെസ്റ്റ് പാടേ ഉപേക്ഷിച്ച ഒരു ടെസ്റ്റ് പരമ്പരയിലെ, നാലാം ദിനം ആരും അത്രയധികമൊന്നും റൺമഴ പ്രതീക്ഷിക്കില്ല.
എന്നാൽ മഴയൊന്ന് മാറിയപ്പോൾ ഹിറ്റ്മാൻ്റെ പട വെടിക്കെട്ടിന് തീകൊളുത്തി. രോഹിത്തും ഒപ്പം ഇന്ത്യയുടെ സൂപ്പർ യങ്ങ്സ്റ്റാർ യശസ്വി ജയ്സ്വാളും ചേർന്നപ്പോൾ ഇന്ത്യയുടെ സ്കോർ 3 ഓവറുകളിൽ 50 കടന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിൻ്റെ ഏറ്റവും വേഗത്തിലുള്ള 50 തികയ്ക്കൽ ഇനി ഇന്ത്യയ്ക്ക് സ്വന്തം.
ജയ്സ്വാൾ അടിച്ചെടുത്ത റെക്കോർഡ്
രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങോടെ ഗതിമാറ്റിയ ജയ്‌സ്വാള്‍, നിരവധി റെക്കോഡുകളാണ് കുറിച്ചിരിക്കുകയാണ്. 51 പന്തില്‍ നിന്ന് 12 ഫോറുകളുടേയും രണ്ട് സിക്‌സറുകളുടെയും പിന്തുണയോടെ 72 റണ്‍സാണ് മത്സരത്തില്‍ ജയ്‌സ്വാള്‍ അടിച്ചെടുത്തത്.
ഇതോടെ 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലഘട്ടത്തില്‍ ജയ്‌സ്വാള്‍ 1166 റണ്‍സാണ് സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലത്ത്, ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്. അജിങ്ക്യ രഹാനയുടെ റെക്കോഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 2021-23 വര്‍ഷത്തില്‍ 1159 റണ്‍സാണ് രഹാനെ നേടിയിരുന്നത്. ആകെ റണ്‍സിന്റെ കണക്കില്‍ 2023-25 വര്‍ഷത്തിലെ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്.
മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ജയ്‌സ്വാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി എന്ന നേട്ടമാണ് സ്വന്തംപേരിലാക്കിയത്. 31 പന്തിലാണ് ബംഗ്ലാദേശിനെതിരെ ജയ്‌സ്വാള്‍ 50 സെഞ്ച്വറി കുറിച്ചത്.