
HealthInternationalNews
ഒരു മണിക്കൂറിൽ മൂന്ന് തവണ ഹൃദയാഘാതം; ക്ലിനിക്കിൽ എത്തിച്ചത് കടുത്ത നെഞ്ചുവേദനയുമായി
അബുദാബി: ഒരു മണിക്കൂറിനുള്ളിൽ 33കാരന് 3 തവണ ഹൃദയാഘാതം. യുഎഇയിൽ താമസിക്കുന്ന പ്രവസിക്കാണ് ഇത് സംഭവിച്ചത്. കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ക്ലിനിക്കിൽ എത്തിച്ചൂ. ദുബൈ സിലിക്കൺ ഒയാസിസിലെ ആസ്റ്റർ ക്ലിനിക്കിലാണ് യുവാവിനെ എത്തിച്ചത്.
ക്ലിനിക്കിൽ എത്തിച്ച ഉടൻ യുവാവിനെ എമർജൻസി വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇസിജിയും എക്കോകാർഡിയോഗ്രാം എടുത്ത് പരിശോധന നടത്തി. ഹൃദയാഘാതം മൂലം യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.
സിപിആർ നൽകി മികച്ച പരിചരണത്തോടെ യുവാവ് ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. കുറഞ്ഞ സമയത്തിന് ഉളളിൽ തന്നെ യുവാവിന് രണ്ട് ഹൃദയാഘാതങ്ങൾ കൂടി സംഭവിക്കുകയായിരുന്നു. ക്ലിനിക്കിൽ നിന്നും ആശുപതിയിലേക്ക് മാറ്റുന്നതിനിടയിലാണ് യുവാവിന് ഹൃദയാഘാതം സംഭവിച്ചത്.