ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സൗദി അറേബ്യയുടെയും അൽ നാസർ ക്ലബ്ബ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ആദ്യ ജയം സ്വന്തമാക്കി. അൽ റയാനെ 2-1ന് കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തി.
ടീമിൽ തിരിച്ചെത്തിയ റൊണാൾഡോ മത്സരത്തിൻ്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പകുതിയിൽ ഒരു മിനിറ്റിനുള്ളിൽ റോണാഡോ അൽ ഗന്നം മാനെയ്ക്ക് ഒരു മികച്ച ക്രോസ് നൽകി കളിയിൽ ഇടപെട്ടുകൊണ്ടേയിരുന്നു.
46ാം മിനുട്ടിൽ സാഡിയോ മാനെ അൽ നാസറിന് വേണ്ടി ആദ്യ ഗോൾ നേടി. ശേഷവും റൊണാൾഡോയ്ക്കും ടീമിനും അവസരങ്ങൾ വീണുകൊണ്ടേയിരുന്നു, പക്ഷേ കളിയിൽ രണ്ടാം തവണ – 69-ാം മിനിറ്റിൽ ഇടതുവശത്ത് നിന്ന് അബ്ദുല്ല അൽ ഖൈബാരി നൽകിയ ക്രോസിൽ നിന്നുള്ള ശക്തമായ ഹെഡ്ഡർ, ഗോൾ പോസ്റ്റിനു മുകളിലൂടെ പോയി.
ഒട്ടും തളരാതെ 76ാം മിനുട്ടിൽ റോണാൾഡോ അൽ റയാലിൻ്റെ ഗോൾവല തകർത്തു. 2ഗോളുകൾക്ക് ലീഡു നേടി. പിന്നീട് പ്രതിരോധം ശക്തമാക്കിയ അൽ നാസറിനെ, ഭയപ്പെടുത്തികൊണ്ട് അൽ റയാലിൻ്റെ ആദ്യ ഗോൾ 87ാം മിനുട്ടിൽ റോജർ നേടി.
സമനിലയിലവസാനിക്കുമെന്നുകരുതിയ മത്സരം പൊരുതികൊണ്ട് റയാലിനെ അൽ നാസർ പിടിച്ചുകെട്ടി. കളിയുടെ മുഴുവൻ സമയം അവസാനിക്കുമ്പോൾ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ നാസർ ക്ലബ്ബ് ആദ്യ വിജയം സ്വന്തമാക്കി.