സ്കൂൾ രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാൻ സിപിഎം

സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം വീണ്ടും തുടങ്ങാൻ സിപിഎം. ഒൻപതാംക്ലാസുമുതൽ സി.പി.എമ്മിന്റെ വിദ്യാർഥി സംഘടന പ്രവർത്തനം വ്യാപിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കോടതിവിധിയെ പരസ്യമായി വെല്ലുവിളിക്കാതെ ഘടനാപ്രവർത്തനം സംഘടിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. കൂടാതെ രാഷ്ട്രീയമായി ഇതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പാർട്ടി കമ്മിറ്റികൾ ശ്രദ്ധയോടെ ഇടപെടണമെന്നും സംസ്ഥാനനേതൃത്വം നിർദേശം നൽകി.

അതേസമയം, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പസിനുള്ളിൽ രാഷ്ട്രീയപ്രവർത്തനത്തിന് വിലക്കുവന്നത്. എന്നാൽ സ്‌കൂളിൽ രാഷ്ട്രീയം അനുവദിക്കണമെന്ന ശുപാർശ ഖാദർ കമ്മിറ്റി റിപ്പോർട്ടിലുമുണ്ട്. പ്ലസ്ടു ക്ലാ​സ് ​വ​രെ​യു​ള്ള സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സം ക​ഴിയുന്ന വി​ദ്യാ​ർ​ത്ഥി, ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം വോ​ട്ട​വ​കാ​ശ​മു​ള്ള പൗ​ര​ൻ ആ​യി മാ​റും. വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വി​ധ സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​നക്ക് വി​ധേ​യ​മാ​യി പ​ങ്കെ​ടു​ക്കാ​നും ജീ​വി​തം ന​യി​ക്കാ​നു​ള്ള പ​രി​ശീ​ല​നം കൂ​ടി​യാ​ണ്.

അതിനാൽ സ്കൂളുകളിൽ രാഷ്ട്രീയ ആശയാടിസ്ഥാനത്തിൽ ഒത്തുചേരുന്നത് വിലക്കുന്നത് ശരിയല്ലെന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായി സർക്കാർ നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഇതിനിടയിലാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. എസ്എഫ്ഐയുടെ പ്രവർത്തനം ദുർബലമാകുന്നതും രാഷ്ട്രീയബോധമില്ലാത്ത വിദ്യാർഥി സംഘടന നേതാക്കളുണ്ടാകുന്നതുമാണ് സ്കൂ‌ൾമുതൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങാൻ സിപിഎം തീരുമാനിക്കാൻ കാരണം എന്നാണ് പറയുന്നത്.

കൂടാതെ, യുവാക്കളിൽ നിസ്സംഗത പടർന്നുകഴിഞ്ഞുവെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. എസ്എഫ്ഐ നേതാക്കളുടെ പെരുമാറ്റം വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുന്ന വിധമാകണം. പരുക്കൻ പെരുമാറ്റ രീതികൾ ഒഴിവാക്കണം. ഓരോ കലാലയത്തിലും ഇങ്ങനെയാണെന്ന് പാർട്ടി ഉറപ്പുവരുത്തണമെന്നും സിപിഎം നിർദേശിക്കുന്നു. അതേസമയം, അൺ എയിഡഡ് സ്ഥാപനത്തിലും എസ്എഫ്ഐയുടെ പ്രവർത്തനം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പരാജയപ്പെടാനിടയായത് അൺ എയിഡഡ് മേഖലയിലെ സ്വതന്ത്ര കൗൺസിലർമാർ കാരണമാണെന്നാണ് സിപിഎം വിലയിരുത്തിയത്. എന്തായാലും, കുട്ടിസഖാക്കൾക്കെതിരെ ജനരോക്ഷം ശക്തമായിരിക്കുന്നതിനിടയിലാണ് സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം വ്യാപിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. മുഖ്യന്റെ നവകേരള സദസ് നടപ്പോൾ ബസ് തടഞ്ഞതിന് ഈ കുട്ടി സഖാക്കൾ നടത്തിയ രക്ഷ പ്രവർത്തനം നമ്മൾ കണ്ടതാണ്. അതിനാൽ തന്നെ കുട്ടികളെയും ഈ രക്ഷാപ്രവർത്തനത്തിനാണോ ഒരുക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, ക്യാമ്പസിനുള്ളിൽ വിദ്യാർഥിസംഘടനകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ട് 2020 ഫെബ്രുവരിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കടക്കം നടപടിക്ക് നിർദേശം നൽകി സമഗ്ര വിധിവരുന്നത്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിനെതിരേ വിവിധ മാനേജ്മെന്റുകളും രക്ഷാകർത്തൃസംഘടനകളും സമർപ്പിച്ച 26 ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഈ വിധി. ക്യാമ്പസിനുള്ളിലെ സംഘർഷങ്ങൾക്കു പിന്നിൽ വിദ്യാർഥി സംഘടനകളാണ്. സംഘടനകൾ തമ്മിലുള്ള എതിർപ്പിന്റെ പേരിൽ ക്യാമ്പസിനുള്ളിൽ കൊലപാതകംവരെ നടന്നിട്ടുണ്ട് എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളും ഹൈക്കോടതി നടത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments