CinemaNational

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു

കൊല്‍ക്കത്ത: ബോളിവുഡ് നടനും ശിവസേന നേതാവുമായ നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്ന് തന്നെയാണ് അബദ്ധത്തില്‍ ഗോവിന്ദയ്ക്ക് വെടിയേറ്റത്. ഒക്ടോബര്‍ 1 ന് തന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സംഭവത്തിന് ശേഷം ഗോവിന്ദ തന്നെ തന്‍രെ പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ജുഹുവിലെ ക്രിറ്റി കെയര്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ബുള്ളറ്റ് നീക്കം ചെയ്തു.

ഇപ്പോള്‍ ഗോവിന്ദ് അപകടനില തരണം ചെയ്തു സുഖം പ്രാപിച്ചുവരികയാണ്. ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഗോവിന്ദ അപകടമുണ്ടായതെന്ന് ഗോവിന്ദയുടെ അടുത്ത സഹായി ശശി സിന്‍ഹ വ്യക്തമാക്കി. ഇടതു കാല്‍മുട്ടിന് താഴെയാണ് പരിക്ക്. ബുള്ളറ്റ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

മകള്‍ ടീനയും ഭാര്യ സുനിതയും ആശുപത്രിയിലുണ്ട്. ഒരു ദിവസം ഐസിയുവില്‍ കിടത്തുമെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അവര്‍ പറയുമെന്നും അദ്ദേഹമിപ്പോള്‍ എല്ലാവരോടും സംസാരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്നും ശശി സിന്‍ഹ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *