KeralaNews

തിരുവനന്തപൂരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപൂരം: മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. രാവിലെ 7 മണിയോടെയാണ് സംഭവം. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്. രണ്ടെണ്ണം മൃഗശാല പരിസരത്തുണ്ട്.

കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിക്കാനുള്ള ശ്രമം അധികൃതർ തുടരുകയാണ്. ഇവയെ മയക്കുവെടി വെച്ച് പിടികൂടിയാൽ കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം കുരങ്ങ് ചാടിപ്പോയത് അധികൃതരെ വലച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് അന്ന് കുരങ്ങിനെ തിരികെയെത്തിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *