Cinema

‘രേഖാചിത്രം’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്കിടയിൽ ആകാംഷയുടെ തോത് വർധിപ്പിക്കുകയാണ് ചെയ്തത്. ആസിഫ് അലി പൊലീസായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘രേഖാചിത്രം’ അതിനാൽ ‘കൂമൻ’ മുതൽ ‘തലവൻ’ വരെ നേടിയ വിജയത്തിന്റെ തുടർച്ചയായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ‘രേഖാചിത്രം’ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ജോൺ മന്ത്രിക്കൽ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അനശ്വര രാജൻ നായികയായി എത്തുന്നു.

‘ദി പ്രീസ്റ്റ്’ എന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, മനോജ് കെ ജയൻ, സായികുമാർ, ഇന്ദ്രൻസ്, സിദ്ദിഖ്, ജഗദീഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *