വാട്സ്ആപ്പ് തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക; അറിയേണ്ടത്

സാധാരണ സന്ദേശം മുതൽ ആമസോൺ പോലുള്ളവയുടെ അപ്ഡേറ്റ് വരെ ഇതുവഴി എത്തി കഴിഞ്ഞു.

whatsap scam

ദൈനംദിന ജീവിതത്തിലെ ഒരു വലിയ ഘടകം ഇന്ന് വാട്സ്ആപ്പ്. സാധാരണ സന്ദേശം മുതൽ ആമസോൺ പോലുള്ളവയുടെ അപ്ഡേറ്റ് വരെ ഇതുവഴി എത്തി കഴിഞ്ഞു. സുഹൃത്തുക്കൾ, കുടുംബം, ബിസിനസ്‌, സഹപ്രവർത്തകർ ആയിട്ട് വരെ ആശയവിനിമയം നടത്തുന്നതിനായി ഉപയോഗിച്ചുവരുന്നു. ഒരു ബിസിനസ്സിൽ നിന്നോ പരിചിതമല്ലാത്ത സ്ഥാപനത്തിൽ നിന്നോ വാട്സ്ആപ്പ് വഴി വരുന്ന ഒട്ടുമിക്ക ജോലി വാഗ്ദാനങ്ങളും തട്ടിപ്പുകളാണ്.

മറ്റ് പ്ലാറ്റ്ഫോമിനെ അപേക്ഷിച്ചു വാട്സാപ്പിൽ റിക്രൂട്മെന്റ് തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. സമീപകാലത്തായി നടക്കുന്ന വാട്ട്‌സ്ആപ്പ് റിക്രൂട്ട്‌മെൻ്റ് തട്ടിപ്പുകൾ ഇതിന് ഉദാഹരണമാണ്. വർക്ക് ഫ്രം ഹോം എന്ന പേരിലാണ് കൂടുതൽ തട്ടിപ്പുകളും നടക്കുന്നത്. ജോലി അന്വഷിക്കുന്ന യുവതി യുവാക്കളാണ് ഇതുവഴി തട്ടിപ്പിന് കൂടുതലും ഇരയാകുന്നത്.

വാട്സ്ആപ്പ് വഴി വരുന്ന അത്തരം ഓഫറുകളിൽ വീഴാതിരിക്കുക. എല്ലാത്തിലും ഉപരി ഉറവിടം കണ്ടെത്തുക, വിശ്വസിനീയമാണോ എന്ന് സ്ഥിരീകരിക്കുക. മറ്റൊരു തട്ടിപ്പ് വിദേശത്ത് ജോലി ചെയ്യാൻ താൽപര്യമുള്ള ആളുകളെ ലക്ഷ്യമിട്ടാണ്. അപേക്ഷ അല്ലെങ്കിൽ ഫീസിൻ്റെ മറവിൽ ഇരയിൽ നിന്നും പണം തട്ടിയെടുക്കുക എന്ന ലക്ഷ്യവും ആകും.

നിയമപരമായി ജോലിക്ക് വിളിക്കുന്നവർ കമ്പനിയിൽ ചേരാൻ പണം ആവശ്യപ്പെടില്ല. വലിയ ശമ്പളം വഴക്കമുള്ള ജോലി സമയം, റിമോട്ട് റോളുകൾ-ഇവയെല്ലാം കടന്നുപോകാൻ വളരെ നല്ലതാണെന്ന് തോന്നിയേക്കാം. ഇതുപോലെ ജോലി വാഗ്ദാനവുമായി മുന്നോട്ട് വരുന്ന അന്താരാഷട്ര നമ്പറുകൾ ബ്ലോക്ക് ചെയ്ത് മുന്നോട്ട് പോകുക. നിങ്ങൾക്ക് ലഭിക്കുന്ന ഒരു തൊഴിൽ ഓഫർ എത്ര ആകർഷകമായി തോന്നിയാലും, അത് യഥാർത്ഥമാണെന്ന് ഉറപ്പുവരുത്തുക, അത്തരത്തിലുള്ള ഒരു കമ്പനി നിലവിലുണ്ടോയെന്നും അവർ ഒരു പ്രത്യേക ഡീലിനായി തിരയുന്നുണ്ടെങ്കിൽ എന്നും രണ്ടുതവണ പരിശോധിച്ച് ക്രോസ്-വെരിഫൈ ചെയ്യുക. ഉറപ്പില്ലെങ്കിൽ, എല്ലായ്‌പ്പോഴും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments