InternationalNews

‘സ്വയം വിവാഹിതയായ’ സോഷ്യല്‍ മീഡിയ താരം കുബ്ര അയ്കുതിന് ദാരുണാന്ത്യം

തുര്‍ക്കി: കുബ്ര അയ് കുത് എന്ന സോഷ്യല്‍ മീഡിയ താരത്തെ പറ്റി അറിയാത്തവര്‍ വളരെ കുറവാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് കുബ്ര ‘സ്വയം വിവാഹം കഴിച്ചത്.’ ഇതിന്‍രെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ലോകത്താകമാനം തരംഗം ആയിരുന്നു. ഇപ്പോഴിതാ കുബ്ര മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്‍രെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വീണ് മരിച്ചുവെന്നും ആത്മഹത്യ ചെയ്തതാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. 26 കാരിയായ കുബ്ര തുര്‍ക്കിയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണാണ് മരിച്ചത്.

2023ലാണ് ആഡംബര വിവാഹ ചടങ്ങില്‍ പങ്കാളിയില്ലാതെ കുബ്ര സ്വയം വിവാഹം കഴിക്കുന്നത്. വെള്ള ഗൗണില്‍ അതി സുന്ദരിയായി എത്തി സ്വയം വിവാഹം കഴിച്ച കുബ്ര എനിക്ക് യോഗ്യനായ വരനെ കണ്ടെത്താന്‍ കഴിയില്ലായെന്നും അതിനാലാണ് താന്‍ സ്വയം വിവാഹം കഴിച്ചതെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. പിന്നാലെ നിരവധി ഫോളേവേഴ്സ് കുബ്രയ്ക്കുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുബ്രയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ജന്മനാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

മരണവാര്‍ത്ത പുറത്തുവന്നതോടെ, സോഷ്യല്‍ മീഡിയയിലെ താരത്തിന്‍രെ അവസാന പോസ്റ്റുകള്‍ ആരാധകരില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. കാരണം താരത്തിന്‍രെ അവസാന വീഡിയോയില്‍ കുബ്ര തന്റെ അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ താരം മരണപ്പെട്ടത് പലരിലും സംശയം ജനിപ്പിക്കുന്നു. ടിക് ടോക്കില്‍ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ 200,000-ത്തിലധികം ഫോളോവേഴ്സും ഉള്ള അയ്കുത്, ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പാടുപെടുന്നതിനെക്കുറിച്ച് നിരവധി പോസ്റ്റുകളും ഇട്ടിരുന്നു. ഞാന്‍ എന്റെ ഊര്‍ജ്ജം ശേഖരിച്ചു, പക്ഷേ എനിക്ക് ശരീരഭാരം കൂട്ടാന്‍ കഴിയുന്നില്ല. എനിക്ക് ദിവസവും ഒരു കിലോഗ്രാം കുറയുന്നു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല; എനിക്ക് അടിയന്തിരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്,’ താരത്തിന്റെ അവസാന പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *