കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ വെള്ളപൊക്കത്തിന്റെയും ദുരിതത്തിൽ മരണപ്പെട്ടവരുടെ എണ്ണം 112 ആയി. നേപ്പാൾ പോലീസിൽ നിന്നും കിട്ടിയ കണക്കുകൾ പ്രകാരം. 100 പേർക്ക് പരിക്കേൽക്കുകയും 68 പേരെ കാണാതാവുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി എന്നും ആഭ്യന്തര മന്ത്രി രമേഷ് ലേഖക് മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബർ 26 മുതൽ ആണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ കനത്ത മഴ പെയ്യാൻ തുടങ്ങി. തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, ഇതിൽ നൂറോളം വീടുകൾ തകരുകയും ജനവാസ മേഖലകൾ വെള്ളത്തിന് അടിയിൽ ആകുകയും ചെയ്തു. സൈന്യത്തിന്റെയും പോലീസ് സേനയുടെയും നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അപകട മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്നും മാറി താമസിക്കണമെന്നും ജാഗ്രത നിർദേശം നൽകി. രാജ്യം കണ്ടതിൽ വച്ച് 54 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് ഇങ്ങനെ മഴ ഉണ്ടാകുന്നതെന്നും, വരും മണിക്കൂറുകളിൽ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചു.
സധാരണയായി രാജ്യത്ത് ശരാശരി 1472 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1586 .3 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.