മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ ഇന്ന് 8 മണിക്കൂർ നിർത്തിവക്കും; അസം

ഗ്രേഡ് III തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷയ്ക്കിടെ നടക്കുന്ന ക്രമക്കേടുകൾ തടയുന്നതിനായാണ്

NO NETWORK IN ASSAM

അസ്സം: ഗ്രേഡ് III തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷയ്ക്കിടെ നടക്കുന്ന ക്രമക്കേടുകൾ തടയുന്നതിനായി സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. അസം സർക്കാരിൻ്റെ ഗ്രേഡ് III തസ്തികയിലേക്കുള്ള പരീക്ഷ സംസ്ഥാനത്ത് ഉടനീളം നടത്തുന്നതിൻ്റെ ഭാഗമായാണ് 8 മണിക്കുർ ഞായറാഴ്ച ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവക്കുമെന്ന് സ്റ്റേറ്റ് ലെവൽ റിക്രൂട്ട്മെൻ്റ് കമ്മീഷൻ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഞായറാഴ്ച രാവിലെ 8 .30 മുതൽ 4 .30 വരെ ഗ്രേഡ് III തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷയുടെ ഭാഗമായി മൊബൈൽ ഇൻ്റർനെറ്റ് /മൊബൈൽ ഡാറ്റാ/ മൊബൈൽ വൈ ഫൈ കണക്റ്റിവിറ്റി എന്നിവയുടെ പ്രവർത്തനം നിർത്തിവക്കുമെന്ന് അറിയിച്ചു. ഗ്രേഡ് III തസ്തികകളിലേക്കുള്ള ആദ്യഘട്ടം നടന്ന സെപ്റ്റംബർ 15 ന് മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ മുക്കാൽ മണിക്കൂറുകളോളം നിർത്തിവച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments