അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് രണ്ടാം ദിനം താരനിബിഡമായിരുന്നു. മാലിനി ഡ്രീം ഗേൾ ഹേമമാലിനി, എവർ ഗ്രീൻ ദിവ രേഖ, സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ, റാണി മുഖർജി, അനിൽ കപൂർ, ബോബി ഡിയോൾ, വിക്കി കൗശൽ, ഷാഹിദ് കപൂർ, കൃതി സനോൻ തുടങ്ങിയ ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.
വേദിയിലെ പ്രധാന ആകർഷണം കിംഗ് ഖാൻ തന്നെയായിരുന്നു. ഷാരൂഖ് ഖാന്റെ വ്യത്യസ്തമായ അവതരണം താരങ്ങളെയടക്കം കൈയിലെടുത്തു. കൂടാതെ, ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും ഡാൻസ് കാണികളെ ഹരം കൊള്ളിച്ചു. അതേസമയം, ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് അവസാനിക്കുന്നത് ഹണി സിംഗിന്റെ സംഗീത വിരുന്നോടെയാണ്.