അൻവറിനെതിരെ കേസ്; ‘കലാപാഹ്വാനം’ നടത്തിയ എംവി ഗോവിന്ദനെതിരെ കേസില്ല

എംവി ഗോവിന്ദന്‍റെ ആഹ്വാനത്തിന് പിന്നാലെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തിയിരുന്നു

PV Anvar and MV Govindan

കൊച്ചി: പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. അതേസമയം അൻവറിനെതിരെ സിപിഎം പ്രവർത്തകർ തെരുവിൽ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

എംവി ഗോവിന്ദൻ ‘പാർട്ടിയെ സ്നേഹിക്കുന്നവർ’ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തി സിപിഎം പ്രവർത്തർത്തകർ രംഗത്ത് വന്നിരുന്നു. പ്രതിക്ഷേധ പ്രകടനത്തിൽ അൻവറിൻ്റെ കോലവും സിപിഎം അണികൾ കത്തിച്ചിരുന്നു.
കോട്ടയം നെടുകുന്നം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം കറുകച്ചാൽ പൊലീസ് അൻവർ എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതത്. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന നടപടി ആണെന്നാണ് പരാതി. അതേസമയം പറഞ്ഞ കാര്യങ്ങളോട് ഗൗരവം ആണ് പ്രധാനമെന്ന് അൻവർ നേരത്തെ പ്രതികരിച്ചിരുന്നു.
ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് അന്വറിനെതിരെ പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോണ്‍ ചോർത്തിയ വകുപ്പാണ് എഫ്ഐആറിലുള്ളത്. നിയമത്തിന് വിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു.

അൻവറിനെതിരെയുള്ള കേസ് സൈബര്‍ കുറ്റകൃത്യത്തിന്‍റെ പരിധിയിലാണ് വരുന്നത്. അൻവറും സിപിഎമ്മും തമ്മിലുള്ള പോരിൽ നിര്‍ണായകമാകുകയാണ് ഫോണ്‍ ചോര്‍ത്തൽ കേസ്. തനിക്കെതിരെ കേസുകൾ ഉണ്ടാകുമെന്നും, സുരക്ഷയിൽ ആശങ്ക ഉണ്ടെന്നും അൻവർ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
അതേസമയം പരസ്യമായി അൻവറിനെതിരെ പ്രവർത്തകരെ ഇളക്കി വിട്ട സിപിഎം സംസ്ഥാന സെക്രട്ടറി ഭരണത്തിൻ തണലിൽ സുരക്ഷിതനാണ്. “ഗോവിന്ദൻ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ കയ്യും കാലും വെട്ടും” എന്ന മുദ്രാവാക്യം സിപിഎം പിന്തുടരുന്ന അക്രമ രാഷ്ട്രീയത്തിൻ്റെ നേർസാക്ഷ്യമാണെന്ന് പ്രതിപക്ഷം ഉയർത്തിക്കാട്ടി വിമർശിച്ചിരുന്നു.

അൻവർ പാലക്കാട് പങ്കെടുത്ത പരിപാടിയിൽ ഇന്ന് സംഘർഷമുണ്ടായി. ആക്രമണ സാധ്യത മുന്നിൽ കണ്ട് അൻവറിൻ്റെ മലപ്പുറത്തെ വീടിന് പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അൻവർ കാര്യങ്ങൾ വിശദീകരിക്കാൻ പൊതുയോഗം വിളിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments