അൻവറിനോടുള്ള അനിഷ്ടം പിണറായിക്ക് തുടങ്ങിയിട്ട് മാസങ്ങൾ. മൂന്ന് മാസങ്ങൾക്ക് മുമ്പുള്ള അൻവറിൻ്റെ നിയമസഭ ചോദ്യത്തിനും പിണറായി മറുപടി നൽകിയില്ലെന്ന് നിയമസഭ വെബ്സൈറ്റിൽ നിന്ന് വ്യക്തം. നിലമ്പൂർ പൊലിസ് സ്റ്റേഷൻ ഭൂമി റോഡ് നവീകരണത്തിന് വിട്ടുകിട്ടുന്നതിന് നടപടിയെടുക്കുമോ എന്നായിരുന്നു പിണറായിയോട് ജൂൺ 10 ന് അൻവർ ചോദിച്ചത്.
വനം, റവന്യു വകുപ്പുകളും സ്വകാര്യ വ്യക്തികളും റോഡ് നവീകരണത്തിന് ഭൂമി വിട്ട് നൽകിയ സ്ഥിതിക്ക് നവീകരണം തടസ്സപ്പെടാതിരിക്കാൻ നിലമ്പൂർ പൊലിസ് സ്റ്റേഷൻ്റെ ചെറിയൊരു ഭാഗം ഭൂമി വിട്ട് നൽകുന്നതിന് നിർദ്ദേശം നൽകാമോ എന്ന അൻവറിൻ്റെ ചോദ്യം ന്യായമാണെന്ന് വ്യക്തം. അൻവർ ഉയർത്തിയ ജനകീയ ചോദ്യത്തിന് പോലും 3 മാസമായി പിണറായി മറുപടി നൽകിയില്ല.
നിയമസഭ ചോദ്യങ്ങൾ സഭയിൽ വരുന്ന ദിവസത്തിൻ്റെ തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് ചട്ടം. മറുപടി കൃത്യമായി പിണറായിയുടെ ഓഫിസിന് ലഭിച്ചിട്ടും മറുപടി മുക്കിയതെന്ന് വ്യക്തം. അൻവറിനെ പിണറായി നേരത്തെ തന്നെ നോട്ടം ഇട്ടിരുന്നു. ജനകീയ ബന്ധമുള്ള അൻവർ റിയാസിന് വില കൊടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. മരുമകന് പാരയാകുന്ന ഒരു കാര്യവും അമ്മായി അച്ഛൻ ചെയ്യില്ലല്ലോ.