Sports

ലക്ഷ്യം 2025 ലോക ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്ര

ഇന്ത്യയുടെ പ്രശസ്ത ജാവലിൻ ത്രോ താരവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമാണ് നീരജ് ചോപ്ര. പാരീസ് ഒളിമ്പിക്‌സിലെ വെള്ളി മെഡലും ബ്രസൽസിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ സമാനമായ ഫിനിഷും നേടി തൻ്റെ ഈ മികച്ച മത്സര സീസൺ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങി. 2025 ലെ ലോക ചാമ്പ്യൻഷിപ്പ് തൻ്റെ ആദ്യ ലക്ഷ്യമാക്കി 26-കാരൻ നീരജ് തയ്യാറെടുക്കുകയാണ്.

ഹരിയാനയിലെ സോനപത്തിലെ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ‘മിഷൻ ഒളിമ്പിക്‌സ് 2036’ കോൺഫറൻസിൽ നീരജ് തൻ്റെ ഭാവി മത്സരങ്ങളെപ്പറ്റി സംസാരിച്ചു.

“സീസൺ ഇപ്പോൾ അവസാനിച്ചു. അടുത്ത വർഷത്തെ ഏറ്റവും വലിയ ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പാണ്, അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ ആരംഭിക്കുകയാണ്, ഒളിമ്പിക്‌സ് എപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്, പക്ഷേ അതിനായി ഞങ്ങൾക്ക് നാല് വർഷമുണ്ട്” നീരജ് പറഞ്ഞു.

ഈ കഴിഞ്ഞ സീസൺ നീരജിന് നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അഡക്‌റ്റർ മസിലിനു പരിക്കേറ്റു,ഇടത് കൈയുടെ ഒടിവുണ്ടാക്കിയ പ്രശ്നം, ഇവയൊക്കെയും ഒളിമ്പിക്‌സിലും ഡയമണ്ട് ലീഗ് ഫൈനലിലും നീരജിനെ അലട്ടി.

“ഇപ്പോൾ പരിക്ക് സുഖമാണ്, പുതിയ സീസണിൽ ഞാൻ 100 ശതമാനം ഫിറ്റാകും. തൻ്റെ പരിശീലകനായ പ്രശസ്ത ജർമ്മൻ ബയോമെക്കാനിക്‌സ് വിദഗ്ധൻ ക്ലോസ് ബാർട്ടോണിയറ്റ്‌സിൻ്റെ സഹായത്തോടെ തൻ്റെ സാങ്കേതികത മെച്ചപ്പെടുത്തുകയാണെന്നും” നീരജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *