News

അൻവറിനെ തള്ളി പാർട്ടിക്കൊപ്പമെന്ന് പ്രഖ്യാപനം; തടി രക്ഷിച്ച് ഫേസ്ബുക്ക് അഡ്മിൻ സലിത്ത്

പിവി അന്‍വർ എംഎൽഎയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കെഎസ് സലിത്ത് പാർട്ടിക്കൊപ്പമെന്ന പ്രഖ്യാപനവുമായി രംഗത്ത്. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും സാലിത്ത് പറയുന്നു. പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് പ്രഖ്യാപിച്ചു.

അന്‍വറിന്റെ സാമൂഹിക മാധ്യമ ഇടപെടൽ മാധ്യമങ്ങളിൽ എതിരെ ആരോപണം ഉന്നയിക്കുന്ന സമയം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നിൽ പാർട്ടി നിയമിച്ച സലിത്ത് ആണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. നിലവിൽ സിപിഎം അൻവറിനെ തള്ളി രംഗത്ത് വന്നതോടെയാണ് പാർട്ടി നിയമിച്ച അഡ്മിനും അൻവറിനെ വിട്ട് പോകുന്നത്.

എംവി ഗോവിന്ദൻ അൻവറിനെതിരെ സിപിഎം പ്രവർത്തകർ രംഗത്ത് വരണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ അൻവറിനെതിരെ കൊലവിളിയുമായി സിപിഎം അണികൾ രംഗത്ത് എത്തിയിരുന്നു.
വ്യക്തിബന്ധത്തെയും സ്വാധീനിച്ചത്

എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു ഈ വ്യക്തിബന്ധത്തെ സ്വാധീനിച്ചത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് അത് ഉണ്ടെന്ന് തൻ്റെ ബോധ്യത്തില്‍ തോന്നുന്നില്ലെന്നും സലിത്ത് വ്യക്തമാക്കി.

സലിത്ത് പങ്കുവെച്ച കുറിപ്പ് ചുവടെ:

Leave a Reply

Your email address will not be published. Required fields are marked *