മഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കോമഡിയും മിസ്റ്ററിയും ഫാന്റസിയും ചേർന്ന ഒരുഗ്രൻ സിനിമ വിരുന്നാണ് മഹേഷ് മധുവിന്റെ എന്ന് സ്വന്തം പുണ്യാളൻ. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ അർജുൻ അശോകനും ബാലു വർഗീസും ഒപ്പം അനശ്വര രാജനും എത്തുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത് സാംജി എം. ആന്റണിയാണ്. എന്ന് സ്വന്തം പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്. രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്.