പട്‌ന:പട്‌നയില്‍ അംഗന്‍വാടിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പതിനൊന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയില്‍.നവാഡ ജില്ലയിലെ മഹുലി ഗ്രാമത്തിലെ ഒരു അംഗന്‍വാടിയിലാണ് ഈ സംഭവം നടന്നത്. 2 മുതല്‍ 5 വയസ്സുവരെയുള്ള 11 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു സ്ത്രീയ്ക്കും ഭക്ഷ്യവിഷബാധയേറ്റു.
കുട്ടികള്‍ക്കായി ചോറും പയര്‍ വിഭവവും തയ്യാറാക്കിയിരുന്നു. അത് ഉച്ചഭക്ഷണമായി വിളമ്പി കഴിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് സദര്‍ ഹോസ്പിറ്റല്‍ നവാഡ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അജയ് കുമാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികളുടെ ആരോഗ്യം വഷളാകുകയും അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നിലവില്‍ എല്ലാവരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് സൂപ്രണ്ട് പറഞ്ഞു.