CrimeKerala

കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ച നിലയില്‍

തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയില്‍ കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കൃഷ്ണപ്രിയ (25), മകള്‍ പൂജിത (ഒന്നര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ഭര്‍തൃവീട്ടിലേക്ക് പുറപ്പെട്ട യുവതിയെയും മകളെയും കാണാതാവുകയായിരുന്നു. ഇവരെ കാണാതായതിനെ സംബന്ധിച്ച് ഭര്‍ത്താവ് അഖില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ കൃഷ്ണപ്രിയ ഉച്ചയോടെ അഖിലിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും കാണാതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. അന്തിക്കാട് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *