തിരുവനന്തപുരം: ഇത്തവണത്തെ പൂജവെപ്പ് ഒക്ടോബർ 10 വ്യാഴാഴ്‌ചയാണ്. ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ദേശീയ അധ്യപക പരിഷത്ത് (എൻ റ്റി യു) കേരള ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ ടി യു സംസ്ഥാന അധ്യക്ഷൻ പി എസ് ഗോപകുമാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി യുടെ അധ്യാപക സംഘടനയാണ് എൻ റ്റി യു.
എന്താണ് പൂജ വയ്പ്പ്?
നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. എല്ലാ വർഷവും 9 ദിവസം മാത്രം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈവർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങൾ ആയുധങ്ങൾ തുടങ്ങിയവ സരസ്വതി ദേവിക്കു മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണ് പൂജ വയ്പ്പ്. വിദ്യാർത്ഥികൾ സരസ്വതി സങ്കല്പത്തിലാണ് പൂജ വക്കുന്നത്. സ്വന്തം വീട്ടിലോ ഷേത്രത്തിലോ പൂജാ മുറിയിലോ വയ്ക്കാം. വീടുകളിൽ പൂജവെപ്പ് നടക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. യഥാക്രമം ആരാധനാ ക്രമങ്ങളും പൂജാവിധികളും പിന്‍തുടരുന്ന സമ്പ്രദായമാണ് ക്ഷേത്രങ്ങളിൽ നടക്കുന്നത്. ബൃഹത് പൂജാവിധികളാണ് നവരാത്രി നാളുകളില്‍ ക്ഷേത്രങ്ങളില്‍ നടക്കുക. വീടുകളിൽ വെറും തറയില്‍ പൂജവെക്കാന്‍ പാടില്ല. നിലത്ത് മരപ്പലകയിൽ പട്ട് വിരിച്ച് വേണം പൂജവെപ്പിനുള്ള പീഠം ഒരുക്കാന്‍. പൂജാമുറിയിലോ അല്ലെങ്കിൽ വീടിന്‍റെ കിഴക്ക് ഭാഗത്ത് പൂജ വെയ്ക്കാം. പൂജവെക്കാനുദ്ദേശിക്കുന്ന ഇടം തുളസീതീര്‍ത്ഥം തളിച്ച് ശുദ്ധമാക്കണം. പൂജാമുറിക്ക് പുറത്താണെങ്കില്‍ ചാണകവെള്ളം തളിച്ചും ശുദ്ധമാക്കണം.