ലെബനന്‍; ഇസ്രായേല്‍ തുടര്‍ച്ചയായി ഹിസ്ബുള്ളയെ ആക്രമിക്കുകയാണ്. പുതിയ ആക്രമണത്തില്‍ ഹിസ്ബുള്ള ഡ്രോണ്‍ യൂണിറ്റ് തലവന്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലിന്‍രെ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള ഇക്കാര്യം പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇസ്രായേല്‍ വ്യോമസേനയുടെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും കൃത്യമായ രഹസ്യാന്വേഷണ മാര്‍ഗനിര്‍ദേശത്തെത്തുടര്‍ന്നാണ് ഡ്രോണ്‍ തലവനെ വധിച്ചത്.
ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ വ്യോമസേനാ വിഭാഗത്തിന്റെ കമാന്‍ഡറായ (സ്രൂറിനെ) യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ട് ഉന്മൂലനം ചെയ്തുവെന്ന് സൈനിക പ്രസ്താവനയില്‍ ഇസ്രായേല്‍ പറഞ്ഞു. വെറും വാക്കല്ലെന്നും തങ്ങള്‍ പ്രവര്‍ത്തിച്ചു കാണിക്കുകയാണെന്നുമാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയത്. തെക്കന്‍ ബെയ്റൂട്ടില്‍ നടത്തിയ ആക്രമണമാണിത്.തിങ്കളാഴ്ച മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 700-ലധികം പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ പറഞ്ഞു