പിണറായിയുടെ വിശ്വാസ്യത തകർന്നോ? അഭിപ്രായ സർവേയുമായി അൻവർ

നമ്മുടെ കേരളം എന്ന പേരിലാണ് സർവേ.

PV Anvar google survey

പിവി അൻവർ എംഎൽഎ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അഭിപ്രായ സർവേയുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നോ എന്നതുൾപ്പെടെ ഏഴ് ചോദ്യങ്ങളുമായാണ് അൻവർ ഗൂഗിൾ ഫോമിൽ അഭിപ്രായ സർവേ നടത്തുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. നമ്മുടെ കേരളം എന്ന പേരിലാണ് സർവേ.

താൻ പൊലീസിന് എതിരെ ഉയർത്തിയ ആരോപണങ്ങളിൽ വിശ്വാസം ഉണ്ടോ എന്നും പൊലീസ് കേസ് അട്ടിമറിച്ചോ, പ്രതിപക്ഷ നേതാക്കൾ സത്യസന്ധമായ പ്രതികരണം നടത്തിയോ, ഉന്നത നേതാക്കൾക്ക് അവിഹിതമായ കൂട്ടുകെട്ട് ഉണ്ടോ, മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൊതുസമൂഹത്തിൽ തകർന്നോ തുടങ്ങിയ ഏഴ് ചോദ്യങ്ങളാണ് അദ്ദേഹം ചോദിക്കുന്നത്. ഒപ്പം അഭിപ്രായം രേഖപ്പെടുത്താനുള്ള ഭാഗവും അൻവർ നൽകിയിട്ടുണ്ട്. അൻവർ പങ്കുവെച്ച ഗൂഗിൾ ഫോം ലിങ്കിൽ ആർക്കും അഭിപ്രായം പങ്കുവയ്ക്കാൻ കഴിയും.

ഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ തുടരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഇന്നലെ അൻവർ മുഖ്യനെതിരെ തിരിഞ്ഞത്. പാർട്ടിയും പിണറായി വിജയനും കൊള്ളക്കാർക്ക് കൂട്ടുനിൽക്കുന്നു എന്നാണ് അൻവർ ഉയർത്തിയ ആരോപണം. പിണറായി കരിഞ്ഞുപോയ സൂര്യൻ ആണെന്നും പൊതുമധ്യത്തിൽ ശോഭ കെട്ടെന്നും അൻവർ പത്ര സമ്മേളനത്തിൽ തുറന്നടിച്ചു.

സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസം ഇല്ലാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അൻവർ ഇന്നലെ വ്യക്തമാക്കിയത്. അതേസമയം അൻവറിനെതിരെ സിപിഎമ്മിനെ സ്നേഹിക്കുന്നവർ രംഗത്ത് വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആഹ്വാനം ചെയ്തു. പിന്നാലെ അൻവറിനെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കി പാർട്ടി പ്രവർത്തർ പ്രകടനം നടത്തിയിരുന്നു. നിലമ്പൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിൽ അൻവറിൻ്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ചുവടെ;

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments