മോഷ്ടാക്കളുടെ നുഴഞ്ഞുകയറ്റം; ശബരിമലയിൽ ജാഗ്രത, സുരക്ഷ ശക്തമാക്കി

24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിനായി എക്‌സിക്യൂട്ടീവ് ഓഫീസിനടുത്ത് വലിയഹാൾ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ പ്രവർത്തനം തുടങ്ങുന്നുവെന്നും അറിയിച്ചു.

sabarimala

പത്തനംതിട്ട: ശബരിമലയിൽ സുരക്ഷ ക‍‍‍‍ർശനമാക്കിദേവസ്വവും ഇൻ്റലിജൻസും. മാസപൂജയുടെ സമയങ്ങളിൽ ശബരിമല സന്നിധാനത്ത് മോഷ്ടാക്കൾ നുഴഞ്ഞുകയറുന്നതിനാലാണ് സന്നിധാനത്ത് ദേവസ്വവും വിജിലൻസും സുരക്ഷനിയന്ത്രണങ്ങൾ ക‍‍‍‍ർശനമാക്കിയത്. പതിവായി മാസ പൂജയുടെ സമയങ്ങളിൽ മോഷണ സംഭവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണിത് സുരക്ഷാ സജ്ജീ കരണം ശക്തമാക്കിയത്. മണ്ഡല കാല മകരവിളക്ക് സമയത്ത് ഉള്ളതുപോലുള്ള പോലീസ് സേനയും കർശനപരിശോധന ഇല്ലാത്തതും ഇത്തരക്കാർ മുതലാക്കുന്നതായി പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തു.

സന്നിധാനത്ത് പല ജോലിക്കായി എത്തിയവ‌‌ർ എന്ന വ്യാജേനയാണ് സമൂഹവിരുദ്ധർ ക്ഷേത്രപരിസരത്തുകൂടി കറങ്ങിനടക്കുന്നതും മോഷണം നടപ്പിലാക്കുകയും ചെയ്തിരുന്നത്. അഞ്ചുദിവസം നട തുറന്നിരിക്കുന്നസമയത്ത് അയ്യപ്പൻമാർക്കിടയിൽനിന്ന് മോഷണം നടത്തുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നട അടച്ചശേഷവും പലരും സന്നിധാനത്ത് കറങ്ങിനടക്കുന്നതായും വിവരമുണ്ട്. ഭക്തൻ എന്നപേരിൽ ക്ഷേത്രത്തിനു ചുറ്റും കറങ്ങി നടന്നിരുന്ന് കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ച ഒരു തമിഴ്‌നാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. അയ്യപ്പൻ്റെ ചിത്രം പതിച്ച ടീഷർട്ട് ഒരുമറയാക്കി വിലസുന്നവരാണ് ഏറെയും.

ജോലി എന്തെന്ന് ചോദിച്ചാൽ കടകളിൽ പണിക്കായി വന്നു എന്നാണ് പിടിക്കപ്പെട്ടു കഴിയുമ്പോൾ ആദ്യംപറയുന്നത്. കടയുടമകളോട് ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു ജോലിക്കാരൻ തന്നെ ഇല്ലെന്ന സത്യം വെളിപ്പെടുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ കടകളിൽ ജോലി ചെയ്യാനായി എത്തുന്നവർക്ക് തിരിച്ചറിയൽകാർഡ് നൽകണമെന്ന് ദേവസ്വം വിജിലൻസ് ഉടമകളോട് നിർദേശം നൽകി. കൂടാതെ പരിമിതമായി ഉണ്ടായിരുന്ന ക്യാമറ നിരീക്ഷണം ദേവസ്വത്തിന്റെ വിജിലൻസ് വിഭാഗം ഇപ്പോൾ ശക്തിപ്പെടുത്തിയിട്ടുള്ളതായും അറിയിച്ചു.

സന്നിധാനത്തെ പ്രധാന പോയിൻ്റുകൾ 24 മണിക്കൂർ ക്യാമറ നിരീക്ഷണത്തിലേക്ക് മാറ്റുകയും ഡ്യൂട്ടിയിലുള്ള ജീവനക്കാരെ നിരീക്ഷിക്കലും ഇതിലൂടെ നടത്തും. അനധികൃതപിരിവ്, ഭക്തരെ ക്യാൻവാസ് ചെയ്യൽ, വഴിപാടുകളുടെ പേരിൽ തട്ടിപ്പ് എന്നിവ നടക്കുന്നുണ്ടോ എന്നുള്ള നിരീക്ഷണവും ഉണ്ടാകുമെന്നും ദേവസ്വം വിജിലൻസ് അറിയിച്ചു.

ഭണ്ഡാരം, സോപാനം, പതിനെട്ടാംപടിക്ക് താഴെ, കൊടിമരച്ചുവട്, അന്നദാനമണ്ഡപം, മാളികപ്പുറം, കൊപ്രാക്കളം, നടപ്പന്തൽ, മഹാകാണിക്ക, വടക്കേനട, വാവർനട, വഴിപാട് കൗണ്ടറുകൾ ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിനായി എക്‌സിക്യൂട്ടീവ് ഓഫീസിനടുത്ത് വലിയഹാൾ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ പ്രവർത്തനം തുടങ്ങുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments