സിക്കിം; കനത്തമഴയെ തുടര്‍ന്ന് സിക്കിമില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മാത്രമല്ല,സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തേക്ക് കടക്കുന്നതിനായിട്ടുള്ള റംഗ്-രംഗ് പാലത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.പാലം തകര്‍ന്നതോടെ മംഗന്‍ ജില്ലാ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മറ്റൊരു പാലമായ ശംഖലാംഗ് പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സോംഗു വഴിയുള്ള ബദല്‍ പാതയും തടഞ്ഞു.
നിലവില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്നും വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അരിയിച്ചതിനാല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.സോറെങ് ജില്ലയിലെ ദരംദിന് നിയോജക മണ്ഡലത്തില്‍, നിരവധി ഗ്രാമങ്ങള്‍ മണ്ണിടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് പല വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
കൂടാതെ, സുരക്ഷിതമായ ജലനിരപ്പ് നിലനിര്‍ത്താന്‍ എന്‍എച്ച്പിസി പവര്‍ പ്ലാന്റിന്റെ അണക്കെട്ടുകള്‍ തുറന്നുവെന്നും ടീസ നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൂടാതെ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ നദിതീരങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിവാകണമെന്നും ജില്ലാ അധികൃതര്‍ നിര്‍ദ്ദേശിച്ചു.