NationalNews

രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം; തിരുപ്പതി ദർശനം റദ്ദാക്കി ജ​ഗൻ മോഹൻ റെഡ്ഡി

തെലങ്കാന: നാളെ തിരുപ്പതി ദർശനം നടത്താനിരുന്ന തീരുമാനം റദ്ദാക്കി ജ​ഗൻ മോഹൻ റെഡ്ഡി. ശനിയാഴ്ച നിശ്ചയിച്ചിരുന്ന തിരുപ്പതി ക്ഷേത്ര ദർശനം ഉപേക്ഷിച്ചതായി വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ വ്യക്തമാക്കി. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂടിയാണ് ജ​ഗൻ മോഹൻ റെഡ്ഡി.

ക്ഷേത്ര ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ജ​ഗൻ മോ​‌ഹൻ റെഡ്ഡി ആരോപണം ഉന്നയിച്ചു. വൈഎസ്ആർസിപിയുടെ പല നേതാക്കളും വീട്ടുതടങ്കലിൽ ആണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

താൻ വീട്ടിൽ ബൈബിൾ വായിക്കുമെന്നും, ഹിന്ദുമതം, ഇസ്ലാം, സിഖ് എല്ലാ മതവും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാനവികതയിലാണ് വിശ്വാസമെന്നും ജഗൻ കൂട്ടിച്ചേർത്തു. ജഗനും കുടുംബവും ക്രിസ്തുമതം പിന്തുടരുന്നവരാണെന്ന് ഉയർത്തിക്കാട്ടി ആന്ധ്രായിലെ സർക്കാരും ഭരണപക്ഷ പാർട്ടികളും തിരുപ്പതി വിഷയത്തിൽ വർഗീയത കലർത്താൻ ശ്രമിച്ചിരുന്നു. പിന്നാലെയാണ് ജഗൻ തൻറെ വിശ്വാസം സംബന്ധിച്ച് തുറന്നുപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *