ഗുജറാത്തില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ തമിഴ്‌നാട് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസില്‍ നിന്ന് 29 പെരെ രക്ഷപ്പെടുത്തി

ഭാവ്നഗര്‍: ഭാവ്നഗര്‍ ജില്ലയില്‍ വെള്ളം കയറിയ കോസ് വേയില്‍ കുടുങ്ങിയ ബസില്‍ നിന്ന് 27 തമിഴ്‌നാട് യാത്രികരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയും തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങുകയുമായിരുന്നു. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 27 തീര്‍ഥാടകര്‍ ഉള്‍പ്പെടെ 29 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. എട്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരെ രക്ഷപ്പെടുത്താന്‍ പറ്റിയതെന്ന് ജില്ലാ കളക്ടര്‍ ആര്‍.കെ.മേഹ്ത പറഞ്ഞു.

നിഷ്‌കലങ്ക് മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം തീര്‍ത്ഥാടകര്‍ ഭാവ്നഗര്‍ നഗരത്തിലേക്ക് പോവുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോസ് വേ വെള്ളത്തിനടിയിലായി. ബസ് ഡ്രൈവര്‍ അത് മുറിച്ചുകടക്കാന്‍ തീരുമാനിച്ചപ്പോഴാണ് ബസ് കുടുങ്ങിയത്. വെള്ളത്തിന്റെ ശക്തിയില്‍ ബസിന്റെ മുന്‍ഭാഗം വെള്ളക്കെട്ടില്‍ മുങ്ങുകയും പിന്‍ഭാഗം കോസ് വേയില്‍ കുടുങ്ങുകയുമായിരുന്നു.

ബസിലെ 27 തീര്‍ഥാടകരെയും അതിന്റെ ഡ്രൈവറെയും ക്ലീനറെയും ബസിന്റെ പിന്‍വശത്തെ വിന്‍ഡോയിലൂടെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു മിനി ട്രക്കും കോസ് വേയില്‍ കുടുങ്ങിയിരുന്നു. പിന്നീട് ഞങ്ങള്‍ ഒരു വലിയ ട്രക്ക് അയച്ച് ഈ 29 പേരെ ആ വാഹനത്തില്‍ കയറ്റി. പുലര്‍ച്ചെ 3 മണിയോടെയാണ് എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. എല്ലാവരേയും ഞങ്ങള്‍ സുരക്ഷിതരായി കൊണ്ടുവന്നു. കൂടുതലും തീര്‍ത്ഥാടകര്‍ മുതിര്‍ന്ന പൗരന്‍മാരായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഭാവ്‌നഗറില്‍ താമസവും ഭക്ഷണവും നല്‍കി. അവരുടെ വൈദ്യപരിശോധനയും നടത്തിയെന്ന് കലക്ടര്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments