സിംഗപ്പൂരിലെ ജനസംഖ്യ നിരക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2% വര്‍ധനവ്‌

സിംഗപ്പൂര്‍; സിംഗപ്പൂരിലെ ജനസംഖ്യ നിരക്ക് ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ ജനസംഖ്യാ നിരക്ക് 6.04 ദശലക്ഷമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2% വര്‍ധിച്ചത്. നാഷണല്‍ പോപ്പുലേഷന്‍ ആന്‍ഡ് ടാലന്റ് ഡിവിഷന്റെ വാര്‍ഷിക പോപ്പുലേഷന്‍ ഇന്‍ ബ്രീഫ് റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഈ കണക്ക് പുറത്തുവിട്ടത്.സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനസംഖ്യാ കണക്ക് ആറ് ദശലക്ഷം കടക്കുന്നത്.

2024 ജൂണ്‍ വരെ നഗര-സംസ്ഥാനത്തുള്ള 6.04 ദശലക്ഷം ആളുകളില്‍, 4.18 ദശലക്ഷം താമസക്കാരും ഏകദേശം 1.86 ദശലക്ഷം പ്രവാസികളും ഉണ്ട്, ഇതില്‍ വിദേശ തൊഴിലാളികളും കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളും ആശ്രിതരും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തില്‍ ഏകദേശം 5 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2030-ഓടെ നഗര-സംസ്ഥാനത്തിലെ മൊത്തം ജനസംഖ്യ 6.5-6.9 ദശലക്ഷത്തിനിടയിലാകുമെന്ന് റിപ്പോര്‍ട്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments