ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ 2-0ന് തോൽപ്പിച്ച് തുടർച്ചയായി മൂന്ന് തകർപ്പൻ വിജയങ്ങൾ സ്വന്തമാക്കി. ഇതോടെ പഞ്ചാബ് എഫ്‌സി ഇപ്പോൾ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ആദ്യ 15 മിനിറ്റിൽ പതിയെ ആക്രമിച്ചുകളിച്ച പഞ്ചാബ് എഫ്‌സി പിന്നീട് ഹൈദരാബാദിനെതിരെ ശക്തമായ പ്രതിരോധവും തകർപ്പൻ ഗോളുകൾ തീർത്തും ഓരോ പകുതിയും മനോഹരമാക്കി. 35-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിലൂടെ പഞ്ചാബ് എഫ്‌സിയുടെ വിദാൽ, ഗോൾകീപ്പറെ പ്രതിരോധിച്ച് സ്കോറിംഗ് തുടർന്നപ്പോൾ പഞ്ചാബ് എഫ്‌സിക്ക് ആദ്യ പകുതിയിലെ ആദ്യ ഗോൾ പിറന്നു. രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്‌സി സമനില ഗോളിനായി തീവ്രശ്രമം നടത്തിയെങ്കിലും പഞ്ചാബിൻ്റെ പ്രതിരോധത്തെ അട്ടിമറിക്കാൻ കഴിഞ്ഞില്ല.
71-ാം മിനിറ്റിൽ മിർസ്‌ലാക്കിൻ്റെ ശാന്തമായ ഫിനിഷിൽ പഞ്ചാബ് എഫ്‌സി രണ്ടാം ഗോൾ നേടി ആധിപത്യം തുടർന്നു. കളി അവസാനിക്കുമ്പോൾ സ്വന്തം ഹോം ഗ്രൗണ്ടിൽ പഞ്ചാബ് എഫ്‌സി 2-0 ജയിച്ചു.
നിലവിൽ ഐഎസ്എൽ പട്ടികയിൽ ഏറ്റവും താഴെയുള്ള ഹൈദരാബാദ് സീസണിലെ ആദ്യ പോയിൻ്റുകൾ നേടാനും മറ്റൊരു തിരിച്ചടി ഒഴിവാക്കാനുമുള്ള തീവ്രശ്രമത്തിലായിരുന്നു.
ഇരുടീമുകളും ഐഎസ്എല്ലിൽ മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് 1-1ന് സമനിലയിൽ പിരിയാൻ ഹൈദരാബാദിന് സാധിച്ചെങ്കിൽ ഈ മത്സരത്തിൽ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.