സമീപകാലത്ത് പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളെല്ലാം തിയറ്ററുകളില്‍ വിജയമാക്കി തീര്‍ത്ത ചരിത്രമാണ് പൃഥ്വിരാജിന്. നടൻ പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരുന്ന ചിത്രവും പ്രദര്‍ശനത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട് പൃഥ്വിരാജിന് ഏറെ വൈകാരികമായി അടുപ്പമുള്ള ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രമാണ് ഡിസംബറില്‍ തിയറ്ററുകളില്‍ എത്തുന്നു എന്ന റിപ്പോർട്ട്.
ജയൻ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് ഇരട്ട വേഷത്തിലാണ് എത്തുക. ചിത്രത്തിന്റെ കഥയും, ചിത്രീകരണ രീതിയും പൃഥ്വിരാജിന്റെ കരിയറില്‍ മറ്റൊരു പ്രധാന ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.
‘വിലായത്ത് ബുദ്ധ’യിൽ പ്രിയംവദാ കൃഷ്ണനാണ് നായിക. ജി ആര്‍ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയുള്ള തിരക്കഥ രാജേഷ് പിന്നാടനൊപ്പം ഇന്ദുഗോപൻ എഴുതുന്നു.ഛായാഗ്രഹണം അരവിന്ദ് കശ്യപ് കൈകാര്യം ചെയ്യുന്നു.
നിര്‍മ്മാണം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ അനീഷ് എം തോമസ്, പൃഥ്വിരാജ്, സന്ദീപ് സേനന്‍ എന്നിവർ ചേർന്ന് നിര്‍വഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, ഡിസൈൻ ഓൾഡ് മങ്ക്സ്, മേക്കപ്പ് മനുമോഹന്‍, കോസ്റ്റ്യൂം ഡിസൈൻ സുജിത് സുധാകരൻ എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
മറയൂര്‍ പ്രദേശത്തെ ചന്ദനമരക്കൊള്ളയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമായ ‘വിലായത്ത് ബുദ്ധ’ 2024ല്‍ പൃഥ്വിരാജിന്റെ മറ്റൊരു വലിയ വിജയമായി മാറുമെന്നാണ് പ്രതീക്ഷ.