നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28

വള്ളംകളിയോട് അനുബന്ധിച്ച് 28 ശനിയാഴച്ച ആലപ്പുഴയിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

NEHRU TROPHI VALLM KALI

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ സെപ്റ്റംബർ 28ന് നെഹ്റു ട്രോഫി വള്ളംകളി. വള്ളംകളിയോട് അനുബന്ധിച്ച് 28 ശനിയാഴച്ച ആലപ്പുഴയിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ഉണ്ടായ ദുരന്തത്തിൻ്റെ അടിസ്ഥാനത്തിൽ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഘോഷയാത്രയും കലാപരിപാടികളും വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ റദ്ദാക്കുകയും ചെയ്തു.

28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. സമ്മേളനത്തില്‍ മന്ത്രിമാർ, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.70 -ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments